ചിലരെങ്കിലും അത്തരം ഒരു നിമിഷത്തിലൂടെ കടന്നു പോയിട്ടുണ്ടാകും. ചിലപ്പോള്‍ ഇനിയത് സംഭവക്കാനും ഇടയുണ്ട്. ഹൃദയാഘാദം സംഭവിക്കുന്ന പലര്‍ക്കും ഒരു പക്ഷെ ജീവന്‍ നഷ്ടപ്പെടുന്നത് കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ ലഭിക്കാത്തതുകൊണ്ടായിരിക്കും. അപ്രതീക്ഷീതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ രോഗിയെ ആശുപത്രിയിലെത്തിച്ച് ചികിത്സയെടുക്കുന്നത് അസാധ്യമായിരിക്കും.
എന്നാല്‍ കൃത്യ സമയത്ത് സി.പി.ആര്‍ നല്‍കിയെങ്കില്‍ ഒരു പക്ഷെ ഒരു ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. സി.പി.ആറിന്റെ പ്രാധാന്യവും അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളാണ് താഴെ. പരിശീലിക്കുക. ജീവന്‍ രക്ഷിക്കുകയെന്നത് ഒരു മഹത് കര്‍മ്മമാണ്.