| Sunday, 18th November 2018, 11:31 pm

ഇന്‍ഡോര്‍ പ്ലാന്റ്‌സ് നല്‍കും പൊസിറ്റീവ് എനര്‍ജി : എങ്ങനെ ഒരുക്കാം ഇന്‍ഡോര്‍ പ്ലാന്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണിനിത്തിരി   കുളിരേകാന്‍ തൊടിയിലേക്കിറങ്ങാനൊന്നും തിരക്ക് പിടിച്ച ഈ കാലത്ത് പറ്റില്ല. അതിനുള്ള ഉഗ്രന്‍ വഴിയാണ് വീടിനുള്ളിലാകെ തൊടിയിലെ പച്ചപ്പിനെ കൊണ്ടുവരുന്നത്.

കണ്ണിനും മനസ്സിനും ഏറ്റവും നല്ല ചികിത്സയാണ് ചെടികള്‍ കണ്ടു കൊണ്ടിരിക്കുന്നത്. കണ്ണിന് ഏറ്റവും റിലാക്‌സേഷന്‍ നല്‍കുന്ന നിറം പച്ചയാണെന്ന് ശാസ്ത്രം പറയുന്നു. ചെടികളുടെ തണുപ്പ്, ഭംഗി എന്നിവ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ക്ഷീണിച്ച മനസ്സിന് ഉന്മേഷമേകും.

വീടിനുള്ളിലൊരുക്കാം ചെറു തോട്ടങ്ങള്‍

നേരയുള്ള ഷെല്‍ഫുകളില്‍ ചെടികള്‍ നിരത്തി വെച്ചാല്‍ വീടിന് ഭംഗി കൂടുക മാത്രമല്ല ,അതിലേക്ക് നോക്കിയിരിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യും. പല വലിപ്പത്തിലുള്ള ചെടികള്‍ നിരത്തി വച്ചാല്‍ അത് ഭംഗി കൂട്ടും.

ചെടികള്‍ പൊസിറ്റിവ് എനര്‍ജി നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. വായിക്കാനുപയോഗിക്കുന്ന ഇടങ്ങളില്‍ ചെടികള്‍ വെക്കുന്നത് സ്വസ്ഥമായ ഒരു റീഡിങ്ങ് റുമിനൊപ്പം ഒരു സ്‌റ്റൈലന്‍ യൂട്ടിലിറ്റി ഏരിയ കൂടി നിര്‍മ്മിക്കാം.

അതിഥികളെ സ്വാഗതം ചെയ്യാന്‍ പൂക്കളും ചെടികളും അല്ലാതെ മറ്റെന്താണ് അനുയോജ്യം. വീടിന്റെ ഉമ്മറത്ത് ഇത്തരത്തില്‍ ചെടികള്‍ കാണുന്നത് അതിഥികള്‍ക്കും സന്തോഷമാകും.

ഏതെങ്കിലും സ്റ്റാന്‍ഡ് , അല്ലെങ്കില്‍ മേശ എന്നിവയുടെ നടുവില്‍ ചെടികള്‍ വെക്കുന്നതാണ് മറ്റൊരു രീതി.

Latest Stories

We use cookies to give you the best possible experience. Learn more