| Sunday, 21st July 2019, 10:09 pm

മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനസിക പിരിമുറുക്കങ്ങള്‍ വല്ലാതെ പിടിമുറുക്കിയ സമൂഹമാണ് നമ്മുടേത്. ഈ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി ഒന്ന് സമാധാനമായിരിക്കാനാണ് പലരുടെയും ആഗ്രഹം .പല കാര്യങ്ങളും ഇതിനായി ചെയ്തുനോക്കിയാലും അസ്വസ്ഥതകള്‍ പെരുകുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. എന്നാല്‍ അങ്ങിനെയല്ല കാര്യങ്ങള്‍ . ജീവിതരീതിയിലെ ചില മാറ്റങ്ങള്‍ മാത്രം മതി .നമ്മുടെ മാനസികപിരിമുറുക്കങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാക്കാം.

പുകവലിയും മദ്യവും ഒഴിവാക്കുക

ടെന്‍ഷന്‍ പരിധിവിടുമ്പോള്‍ പലരും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. പുകവലിക്കുന്നത് നമ്മുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയാണ് ചെയ്യുന്നത്. മദ്യം സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുകയും അത് നമ്മുടെ മാനസികാരോഗ്യം പതിയെ തകര്‍ക്കുകയും ചെയ്യും. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ലഹരിയിലേക്ക് തിരിയാതിരിക്കുകയാണ് ആദ്യം വേണ്ടത്

മാനസിക സമ്മര്‍ദ്ദമേറിയ ജോലി ഒഴിവാക്കുക
മാനസിക സമ്മര്‍ദ്ദമേറിയ ജോലിയില്‍ സ്ഥിരമായി തുടരാതിരിക്കുക. ഇത് തലച്ചോറില്‍ ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കോശങ്ങളെ ഇല്ലാതാക്കും. ഇത്തരം സാഹചര്യത്തിലൂടെ പതിവായി കടന്നുപോകുന്നവരാണ് നിങ്ങളെങ്കില്‍ ഓര്‍മ്മക്കുറവും പിടിപ്പെടുകയും തലച്ചോര്‍ചുരുങ്ങാനും ഇടയാകും. മാനസിക സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ സ്ഥിരമായി തുടരുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം നമ്മുടെ തലച്ചോറിന് വേണ്ടിയുള്ളതാണെന്ന കാര്യം മറക്കരുത്. പ്രഭാതഭക്ഷണം ഉപേക്ഷിച്ചാല്‍ തലച്ചോറിന് ഊര്‍ജം നഷ്ടപ്പെടുകയും മാനസിക പിരിമുറുക്കങ്ങള്‍ കൂടാനും ഇടയാകും.

ഉറക്കം നഷ്ടപ്പെടുത്തരുത്
ഉറക്കം തലച്ചോറിന്റെയും ശരീരമാകെയും വിശ്രമിക്കുന്ന വേളയാണ്. ഉറക്കം കുറഞ്ഞാല്‍ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. കുറഞ്ഞത് ആറുമണിക്കൂര്‍ എങ്കിലും ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ വര്‍ധിക്കും

We use cookies to give you the best possible experience. Learn more