സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഹോര്‍മോണ്‍ ലെവലും, ഹൃദയത്തിന്റെ ആരോഗ്യവും മസ്തിഷ്‌കത്തിന്റെ ശക്തിയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും.
രതിമൂര്‍ച്ഛയുടെ ലക്ഷ്യം:
എത്രത്തോളം സെക്‌സ് ചെയ്യുന്നു എന്നതല്ല നിങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നത്. അതിന്റെ ഗുണം കൂടിയാണ്. ശക്തമായ ഒരു രതിമൂര്‍ച്ഛ ശരീരത്തിന്റെ സ്ട്രസ് കുറയ്ക്കുന്ന വാലിയം എന്ന മരുന്ന് ഒരു തവണ ഉപയോഗിക്കുന്നതിനു സമാനമാണെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. രതിമൂര്‍ച്ഛ നല്ല റിലാക്‌സന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇതിനു പുറമേ ശരീരത്തിലെ അണുക്കളോടു പൊരുതുന്ന സെല്ലുകള്‍ 20% വര്‍ധിപ്പിക്കും.
സ്ഥിരമായുള്ള രതിമൂര്‍ച്ഛ പുരുഷന്മാരുടെ ആയുസ് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകള്‍ക്കാണെങ്കില്‍ എട്ടുവര്‍ഷത്തെ ആയുസ് അധികം ലഭിക്കും. കൂടാതെ ആഴ്ചയില്‍ ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയുണ്ടാവുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 30% കുറവാണ്.
ആലിംഗനം:
പങ്കാളിയെ ഗാഢമായി ആലിംഗനം ചെയ്യുന്നത് സെക്‌സിന്റെ ഭാഗമാണ്. ഇത് ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടാന്‍ സഹായിക്കുന്നു.
ഓക്‌സിടോസിന്‍ ആയുസ് വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആലിംഗനം പങ്കാളികള്‍ക്കിടയിലുള്ള അടുപ്പം വര്‍ധിപ്പിക്കും.
വിയര്‍പ്പ്:
നിങ്ങളുടെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കും. സര്‍ക്കുലേഷനും മസിലുകളുടെ പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനൊപ്പം വ്യായാമം പ്രായം തോന്നാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിന്റെ അതേഗുണമാണ് സെക്‌സും നല്‍കുന്നത്. 20മിനിറ്റു ദൈര്‍ഘ്യമുള്ള ആക്ടീവായ സെക്‌സിന്റെ ഫലമായി 30 കലോറിയാണ് നശിപ്പിക്കപ്പെടുക. കൂടാതെ ഉപാപചയപ്രവര്‍ത്തനങ്ങളും രക്തചംക്രമണവും ത്വരിതപ്പെടുത്തും.
ആഴ്ചയില്‍ ഒരിക്കലെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്ന മധ്യവയസ്‌കയായ സ്ത്രീകളില്‍ അസ്ഥികളെ സംരക്ഷിക്കുന്ന ഈസ്ട്രജന്റെ അളവ് സെക്‌സ് ചെയ്യാത്തവരുടേതിനേക്കാള്‍ ഇരട്ടിയാണ്.