വിഷാദരോഗത്താല്‍ കഷ്ടപ്പെടുന്ന പകുതിയോളം രോഗികളും അവരുടെ രോഗം തിരിച്ചറിയാതെ പോവുന്നു !!! വിഷാദ രോഗം(Major Depression or Clinical Depression) എന്നാല്‍ പലരും കരുതുന്നത് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന വിഷാദത്തിന് സമാനമായ ഒന്നാണ് എന്നാണു. എന്നാല്‍ ഇവ തമ്മില്‍ അജഗജാന്തരം ഉണ്ട് എന്നതാണ് വസ്തുത. ദീപു സദാശിവന്‍ എഴുതുന്നു…
റോബിന്‍ വില്യംസ്എന്ന അതുല്യ നടന്റെ അകാല മരണം വേദനിപ്പിക്കുന്നു, ഒപ്പം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന് “വിഷാദ രോഗം” എന്ന മാനസിക അസ്വാസ്ഥ്യത്തെ കുറിച്ച് അധികം ആര്‍ക്കും ശരിയായ ധാരണ ഇല്ല എന്നതാണ്.
വിഷാദ രോഗം(Major Depression or Clinical Depression) എന്നാല്‍ പലരും കരുതുന്നത് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന വിഷാദത്തിന് സമാനമായ ഒന്നാണ് എന്നാണു. എന്നാല്‍ ഇവ തമ്മില്‍ അജഗജാന്തരം ഉണ്ട് എന്നതാണ് വസ്തുത.
നിരന്തരമായി ദീര്‍ഖ നാള്‍ സങ്കടവും, നിരാശയും, താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ച്, നിത്യജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക, ഉറക്കം, ഭക്ഷണം, സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദരോഗം.
എന്താണ് വിഷാദ രോഗം ?
[]ഏവരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനോവിഷമത്തില്‍ അകപ്പെടാം. എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായി കാണാം. എന്നാല്‍ നിരന്തരമായി ദീര്‍ഖ നാള്‍ സങ്കടവും, നിരാശയും, താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ച്, നിത്യജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക, ഉറക്കം, ഭക്ഷണം, സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദരോഗം.
അടുത്തപേജില്‍ തുടരുന്നു
“ഈ നിസ്സാര കാര്യത്തിനാണോ വിഷമം….” “ഇതൊക്കെ അങ്ങ് മാറില്ലേ….” തുടങ്ങി സ്വാന്തന വാക്കുകളില്‍ ഒതുങ്ങും കാര്യങ്ങള്‍ എന്നാല്‍ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയില്‍ പോലും അവര്‍ക്ക് സ്വപരിശ്രമം കൊണ്ട് മറി കടക്കാന്‍ ആവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആവും വിഷാദ രോഗം ഉള്ളവര്‍. ശരിയായ ചികിത്സ ആണ് ആവശ്യം.
വിഷാദരോഗത്തെ തിരിച്ചറിയാന്‍ അവയുടെ ലക്ഷണങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങളില്‍ പലതും നിങ്ങള്‍ക്ക്/വേണ്ടപ്പെട്ടവര്‍ക്ക് നിരന്തരം (എല്ലാ ദിവസവും തന്നെ) ഉണ്ടെങ്കില്‍ ഒരു മനോരാഗ വിദഗ്ദ്ധനെ കാണാന്‍ മടിക്കരുത്.
ഒട്ടു മിക്ക പ്രവര്‍ത്തനങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുക.
ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായി ഉറങ്ങാന്‍ തോന്നുക.
ഒട്ടും ഊര്‍ജ്ജം ഇല്ല എന്ന് തോന്നുന്ന തരത്തില്‍ തളര്‍ച്ച അനുഭവപ്പെടുക.
തന്നെ കൊണ്ട് ഗുണം ഇല്ല എന്ന് തോന്നുക അല്ലെങ്കില്‍ അനാവശ്യമോ ആവശ്യത്തിലധികമോ കുറ്റബോധം.
മരണത്തെക്കുറിച്ച്/ആത്മഹത്യയെക്കുറിച്ച് നിരന്തരചിന്ത വരുക അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുക.
നിഭാഗ്യവശാല്‍ പലപ്പോളും ഈ അവസ്ഥയില്‍ ഉള്ള വ്യക്തിയുമായി ഇടപഴകുന്നവര്‍ പോലും ഇതൊരു രോഗാവസ്ഥ ആണെന്നും, ശരിയായ ചികിത്സ കൊടുക്കേണ്ടതാണ് എന്നും അറിയാതെ പോവുന്നു.
“ഈ നിസ്സാര കാര്യത്തിനാണോ വിഷമം….” “ഇതൊക്കെ അങ്ങ് മാറില്ലേ….” തുടങ്ങി സ്വാന്തന വാക്കുകളില്‍ ഒതുങ്ങും കാര്യങ്ങള്‍ എന്നാല്‍ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയില്‍ പോലും അവര്‍ക്ക് സ്വപരിശ്രമം കൊണ്ട് മറി കടക്കാന്‍ ആവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആവും വിഷാദ രോഗം ഉള്ളവര്‍. ശരിയായ ചികിത്സ ആണ് ആവശ്യം.
[]ഇത് തേടാതെ ഇരുന്നാല്‍ രോഗം മൂര്‍ഛിക്കുകയും ഒടുവില്‍ ആത്മഹത്യ പോലുള്ളവയില്‍ എത്തുകയും ചെയ്യാം.എന്നാല്‍ ഡോക്ടറുടെ സഹായം തേടിയാല്‍ ചികിത്സയിലൂടെ രോഗവിമുക്തി നേടുകയോ രോഗം നിയന്ത്രണ വിധേയമാക്കുകയോ ആവാം.വിഷാദരോഗം ഉള്‍പ്പെടെ ഉള്ള മാനസികാസ്വാസ്ഥ്യങ്ങളുടെ രോഗവിമുക്തിക്കു മരുന്നോ ചികിത്സയോ മാത്രം അല്ല വേണ്ടപ്പെട്ടവരുടെ ശ്രദ്ധയും പരിചരണവും കൂടി അതീവ പ്രാധാന്യം ഉള്ളതാണ് എന്നതും ഓര്‍ക്കുക.