| Friday, 6th November 2026, 10:25 am

'സൂര്യസാറിനെ ഞാന്‍ എങ്ങനെ റിജക്ട് ചെയ്യും?'; രണ്ട് സിനിമകള്‍ നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നസ്രിയ

ആര്യ

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘സീന്‍’ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്നത്.

സൂര്യയ്ക്കൊപ്പം നസ്രിയയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രത്തിലൂടെ ആദ്യമായാണ് നസ്രിയയും നസ്‌ലെനും സൂര്യയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്.

നേരത്തെ രണ്ട് മൂന്ന് സിനിമകള്‍ക്കായി നസ്രിയയെ അപ്രോച്ച് ചെയ്തിരുന്നെന്നും എന്നാല്‍ അത് നടന്നില്ലെന്നും നേരത്തെ സൂര്യ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ആ ഓഫറുകള്‍ വേണ്ടെന്ന് വെച്ചതെന്ന് പറയുകയാണ് ഇപ്പോള്‍ നസ്രിയ.

അത് സാര്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് എന്നായിരുന്നു നസ്രിയ ആദ്യം തമാശ രൂപേണ പറഞ്ഞത്. പിന്നാലെയാണ് ഡേറ്റും മറ്റ് ചില ആശയക്കുഴപ്പങ്ങളുമാണ് ആ സിനിമകള്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് നസ്രിയ പറഞ്ഞത്.

സൂര്യസാറുമായി രണ്ട് മൂന്ന് ചാന്‍സ് മിസ്സായിപ്പോയ ആളാണ് ഞാന്‍. ശരിക്കും ഡേറ്റും മറ്റ് ചില കണ്‍ഫ്യൂഷന്‍സും കാരണമാണ് ആ സിനിമകള്‍ നടക്കാതെ പോയത്. അല്ലാതെ ഞാന്‍ ഒരിക്കലും സൂര്യസാറിനെ റിജക്ട് ചെയ്തിട്ടില്ല,’ നസ്രിയ പറഞ്ഞു.

സൂര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം ഒരു ഡ്രീം കം ട്രൂ മൊമന്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അച്ചടക്കവും കഠിനാധ്വാനവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അത്രത്തോളം വിനയമുള്ള, നല്ലൊരു മനുഷ്യനാണ് സൂര്യയെന്നും ഓരോ ദിവസവും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും നസ്രിയ പറയുന്നു.

സൂര്യ,നസ്രിയ. Photo. Screen Grab/ Youtube

സൂര്യയെ സെറ്റില്‍ എല്ലാവരും കൗതുകത്തോടെ നോക്കിയിരിക്കാറുണ്ടെന്നും നസ്രിയ തമാശയോടെ പറഞ്ഞു. നസ്‌ലെനും സൂര്യയെ അങ്ങനെ നോക്കിയിരിക്കാറുണ്ടായിരുന്നു എന്നായിരുന്നു താരം പറഞ്ഞത്.

സിനിമകളുടെ കാര്യത്തില്‍ താന്‍ എപ്പോഴും കുറച്ച് സമയമെടുക്കുന്ന ആളാണെന്നും നസ്രിയ പറയുന്നു. 12 വര്‍ഷത്തെ ഇടവേളയെന്നത് അത്ര ചെറിയ കാര്യമല്ലെങ്കിലും താന്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

‘സീന്‍’ നസ്രിയയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നസ്രിയയുടേതാണ് പ്രേക്ഷകരുടെ ആദ്യപ്രതികരണങ്ങള്‍.

Content Highlight: How Could I Ever Reject Suriya Sir?”; Nazriya Reveals Why She Missed Out on Two Films with Suriya

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more