| Tuesday, 6th October 2026, 11:23 pm

ഹൂത്തി ആക്രമണം: സൗദിയില്‍ സൈനിക വിന്യാസത്തിന് തുര്‍ക്കി; വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം എത്തിക്കും

അഞ്ജു ചന്ദ്രന്‍

റിയാദ്: ഹൂത്തി ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈനികരെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കാന്‍ തുര്‍ക്കി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സൗദിക്ക് സൈനിക പിന്തുണ നല്‍കാനുള്ള തുര്‍ക്കിയുടെ നീക്കം.

സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍.

സൗദിയുടെ വ്യോമാതിര്‍ത്തിയും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനായി തുര്‍ക്കിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൗദിയില്‍ തുര്‍ക്കി സൈനികരെ വിന്യസിക്കുന്നതിന് ടര്‍ക്കിഷ് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. അതിനാല്‍ സൈനിക വിന്യാസം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും സൈനികരെ അയക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനിലെ ഹൂത്തികളുടെ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും ശക്തമാകുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പുതിയ തീരുമാനം.

സൗദിക്ക് നേരെയുള്ള ഭീഷണി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യംവെക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Houthi attack: Turkey to deploy troops to Saudi Arabia; air defense systems among equipment to be sent.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more