| Sunday, 17th May 2026, 12:08 pm

വയനാട് ടൗണ്‍ഷിപ്പില്‍ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടംബവും

നിഷാന. വി.വി

ചൂരല്‍മല: മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു.

ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഇന്ന് രാവിലെ പത്തരയ്ക്കാണ് ഗൃഹപ്രവേശ ചടങ്ങുകള്‍ ഒരുക്കിയിരുന്നത്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ പാല് കാച്ചിയായിരുന്നു കുടുംബം പുത്തന്‍ അധ്യായത്തിന് തുടക്കം കുറിച്ചത്.

178 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ കൈമാറുന്നത്. ഇതില്‍ 159 കുടുംബങ്ങള്‍ക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാക്കി കുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ താമസമാരംഭിക്കും.

കിഫ്കോണ്‍- ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി (യു.എല്‍.സി.സി.എസ്) അധികൃതരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വീടുകള്‍ നല്‍കുന്നത്. പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീടിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്കാവും.

Content Highlight: Housewarming in Wayanad Township; Vijayan and family become the first residents

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more