കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരോടുള്ള വാക്ക് പാലിച്ച് മുസ്‌ലിം ലീഗ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
വീടുകളിലേക്കുള്ള ഫര്‍ണിച്ചര്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെന്റ് ഭൂമിയുമാണ് മുസ്‌ലിം ലീഗ് ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചില വീടുകളില്‍ ഗുണഭോക്താക്കള്‍ പൂജയും പാലുകാച്ചലും നടത്തിയിരുന്നു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.
കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ട നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി വീടുകളുടെ കൈമാറ്റം നടന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം.
54 വീടുകളുടെ പണിയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് മെയ് മാസത്തില്‍ പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
Content Highlight: Housewarming ceremony of houses built by Muslim League held in Wayanad