| Thursday, 17th May 2018, 6:33 pm

മലപ്പുറത്ത് വീട്ടമ്മയും മൂന്ന് മക്കളും അപ്രത്യക്ഷരായിട്ട് രണ്ടാഴ്ച പിന്നിട്ടു; സ്ഥിരമായി സന്ദര്‍ശിക്കാറുള്ള സിദ്ധനെ പോലീസ് ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പള്ളിക്കല്‍ സ്വദേശിനിയം മൂന്ന് മക്കളും ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പുളിയംപറമ്പ്  സ്വദേശി സൗദാബി , മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതല്‍ കാണാതായത്. സൗദാബിയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിദ്ധനെ പോലീസ് ചോദ്യം ചെയ്തു.


Read Also : കളത്തിലിറങ്ങി ആര്‍.ജെ.ഡിയും; ബിഹാറിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് തേജസ്വി യാദവ്


പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ സൌദാബി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. സിദ്ധനെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സൌദാബിയും ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൌദാബി എഴുതിയ കത്തില്‍ പറയുന്നുണ്ട്.

സിദ്ധന്റെ കേന്ദ്രം കരിപ്പൂര്‍ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സൌദാബിയെയും മക്കളെയും നാളെ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more