കൊല്ലം: കൊല്ലത്ത് പോറോട്ട നല്‍കിയില്ലെന്ന് പറഞ്ഞ് കടയുടമയുടെ തല അടിച്ച് പൊട്ടിച്ച് അക്രമി സംഘം. കിളിക്കൊല്ലൂര്‍ മാങ്ങാട് സംഘമുക്കിലാണ് ഇന്നലെ രാത്രി അതിക്രമം നടന്നത്.
കടയുടമയായ അനില്‍ കുമാര്‍ കട അടയ്ക്കാനെത്തിയപ്പോല്‍ ബൈക്കിലെത്തിയ യുവാവ് പൊറാട്ടയുണ്ടോ എന്നന്വേഷിക്കുകയായിരുന്നു. തീര്‍ന്നെന്ന് പറഞ്ഞതോടെ മറ്റൊരാളെ കൂട്ടിയെത്തി ആക്രമിക്കുകയായിരുന്നു. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമയായ അമല്‍ കുമാറിനാണ് മര്‍ദനമേറ്റത്.
അക്രമികളില്‍ ഒരാളെ അനില്‍ കുമാറിന് നേരത്തെ പരിചയമുണ്ട്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അമല്‍ കുമാര്‍ പറഞ്ഞു.
ആക്രമിക്കുന്നതിനിടയില്‍ പൊലീസ് ജീപ്പ് വന്നതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Hotel owner attacked in Kollam for not getting porotta