| Monday, 3rd October 2016, 2:37 pm

ബിക്കിനി ധരിക്കാന്‍ പ്രശ്‌നമില്ലെന്ന് ലക്ഷ്മി മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ തനിക്കു യാതൊരു മടിയുമില്ലെന്ന് നടി ലക്ഷ്മി മേനോന്‍. ബിക്കിനി ധരിക്കാനും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് നടി വ്യക്തമാക്കി.

ഗ്ലാമറസ് റോളുകളോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി.

“ബിക്കിനി ധരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. നീന്തല്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ സ്വിംസ്യൂട്ട് ധരിച്ചിരുന്നു. സിനിമയ്ക്കുവേണ്ടി സിം സ്യൂട്ട് ധരിക്കുന്നതുപോലും എനിക്കു പ്രശ്‌നമില്ല.” എന്നാണ് ലക്ഷ്മി പറഞ്ഞത്.

വളരെ നാടന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ലക്ഷ്മി. “മിരുതാന്‍” എന്ന ചിത്രത്തിനുശേഷം പഠിക്കാന്‍ വേണ്ടി ലക്ഷ്മി സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നു. ഇപ്പോള്‍ വിജയ് സേതുപതി നായകനാകുന്ന രേക്ക എന്ന ചിത്രം ചെയ്യുകയാണ് ലക്ഷ്മി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ക്കായിരുന്നു ലക്ഷ്മി ഇതുവരെ പരിഗണന നല്‍കിയിരുന്നു. ഗ്ലാമറസ് റോളുകളുമായി ബന്ധപ്പെട്ട് ലക്ഷ്മി നടത്തിയിരിക്കുന്ന പരാമര്‍ശം കോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more