| Wednesday, 16th April 2025, 11:45 am

ഗുഡ്ഗാവില്‍ വെന്റിലേറ്ററിലായിരുന്ന യുവതിയെ പീഡിപ്പിച്ച് ആശുപത്രി ജീവനക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ ആശുപത്രി വെന്റിലേറ്ററില്‍ നിന്നും എയര്‍ഹോസ്റ്റസായ യുവതിയെ ജീവനക്കാര്‍ പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് സംഭവം.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ വെന്റിലേറ്ററില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പരാതി പ്പെടുകയായിരുന്നു. അബോദാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു യുവതിയെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. വിമാനകമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

അബോധാവസ്ഥയിലായതിനാലും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു താനെന്നും ആ സാഹചര്യത്തിലാണ് ജീവനക്കാരന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതെന്ന് യുവതി പറഞ്ഞു.

ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ വിവരം ഭര്‍ത്താവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്തതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുഡ്ഗാവിലെ സദര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോലി സംബന്ധമായി ഗുഡ്ഗാവിലെ ഹോട്ടലില്‍ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് യുവതിയെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെയായിരുന്നു യുവതി ജീവനക്കാരില്‍ നിന്നും അക്രമം നേരിട്ടത്.

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ കൈമാറിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Content Highlight: Hospital staff in Gurgaon molests woman on ventilator; police register case

We use cookies to give you the best possible experience. Learn more