| Tuesday, 11th February 2014, 2:58 pm

ഷുമാക്കറുടെ മരണ വാര്‍ത്ത നിഷേധിച്ച് ആശുപത്രി വൃത്തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കര്‍ മരിച്ചെന്ന വാര്‍ത്ത ഗ്രീനോബിള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷുമാക്കര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും അദ്ദേഹത്തിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഷുമാക്കര്‍ മരിച്ചതായ വാര്‍ത്ത സോഷ്യല്‍ സെറ്റുകളിലുള്‍പ്പെടെ പടരാന്‍ തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

ഷുമാക്കറിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് നേരത്തെ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷുമിയുടെ മാനേജരായിരുന്നു ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 29 നാണ് ഷുമാക്കറിന് സ്‌കീയിങ് പരിശീലനത്തിനിടെ പരിക്കേറ്റത്. ബാലന്‍സ് തെറ്റി വീണ ഷുമിയുടെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more