| Friday, 1st February 2019, 6:38 pm

കശ്മീരില്‍ യുവതിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു. അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇശ്രത് മുനീര്‍ ഭട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജനുവരി 13ന് കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സീനത്തുല്‍ ഇസ്‌ലാമിന്റെ ബന്ധുവാണിവര്‍. സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് പൊലീസ് പറഞ്ഞു.

പുറത്തു വിട്ട പത്ത് സെക്കന്റുള്ള കൊലപാതക ദൃശ്യങ്ങളില്‍ ഇശ്രത് മാപ്പപേക്ഷിക്കുന്നതായി കാണാം. കൊല്ലപ്പെട്ട നിലയില്‍ ഇശ്രതിന്റെ ശരീരം ഷോപിയാന്‍ ജില്ലയ്ക്ക് സമീപമുള്ള ദ്രാഗഡിലാണ് കണ്ടെടുത്തത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവിട്ട ഐ.പി അഡ്രസ് പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഐ.പി.സി 302 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതാദ്യമായല്ല കശ്മീരില്‍ നാട്ടുകാരെ കൊലപ്പെടുത്തി തീവ്രവാദികള്‍ ദൃശ്യങ്ങള്‍ പുറത്തു വിടുന്നത്. കഴിഞ്ഞ നവംബറില്‍ നദീം മന്‍സൂര്‍, ഹുസൈഫ് അഷ്‌റഫ് കുട്ടെ എന്നീ കൗമാരക്കാരെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുകയും ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more