| Friday, 5th December 2025, 12:44 pm

ഇവിടെ പിടിച്ച് നില്‍ക്കേണ്ടത് എന്റെ ആവശ്യം, അത് ഇന്‍ഡസ്ട്രിയുടെയോ സിനിമയുടെയോ ബാധ്യതയല്ല: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും നടി ഹണി റോസ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഹണി റോസ് photo: Honey rose/ facebook.com

‘ നമ്മളെ എല്ലാ സിനിമയിലും പ്ലേസ് ചെയ്യാനൊക്കെ പറ്റും. ഇന്ന ഒരാള്‍ വേണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. അങ്ങനെ ഒരു ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കുക എന്നത് നമ്മുടെ ആവശ്യമാണ്. നല്ല സിനിമകള്‍ എന്നെ തേടി വന്നില്ലെങ്കില്‍ അങ്ങനെയുള്ള സിനിമകള്‍ എന്നിലേക്ക് വരുത്താന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടത് എന്റെ കടമായാണ്. അത് ഇന്‍ഡസ്ട്രിയുടെയോ സിനിമയുടേയൊ ബാധ്യതയല്ല. ഞാനെപ്പോഴും ഇവിടെ കടിച്ച് തൂങ്ങികിടക്കുന്ന ഒരാളാണ്. ഞാന്‍ അങ്ങനെ ഇവിടം വിട്ട് പോകില്ല,’ ഹണി റോസ് പറയുന്നു.

തന്നെ സംബന്ധിച്ച് തനിക്ക് ഒരു അനുഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് റേച്ചല്‍ പോലെയുള്ള നല്ല സിനിമകള്‍ തന്നെ തേടിവരുന്നതെന്നും ഹണി റോസ് പറഞ്ഞു. കയറ്റമുള്ളത് പോലെ ഇറക്കമുണ്ടാകുമെന്നും അങ്ങനെയൊരു റോളര്‍ കോസ്റ്റര്‍ ജേര്‍ണി തന്നെയായിരുന്നു തന്റേതെന്നും നടി കൂട്ടിച്ചേര്‍ത്തു.
നല്ല സിനിമകള്‍ തന്നെ തേടി വരുന്നുവെന്നതിന്റെ ഉദാഹരണമാണ് റേച്ചലെന്നും ഇതിന് മുമ്പ് തെലുങ്കില്‍ ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു.

 റേച്ചലാണ് ഹണി റോസിന്റേതായി വരാനിരിക്കുന്ന ചിത്രം. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ ബഷീര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, ചന്തു സലിംകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്.

2005ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ ഹണി റോസ് 2012-ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. കന്നഡ തമിഴ് തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Content Highlight: Honey Rose says It her  need to hold on here, it is not the industry’s or cinema’s obligation

We use cookies to give you the best possible experience. Learn more