| Sunday, 29th July 2012, 3:15 pm

ഗൂഗിള്‍ നെക്‌സസ് ഇനി ഓണ്‍ലൈന്‍ വഴിയും വാങ്ങാം, വില 15,884

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ഗൂഗിളിന്റെ ടാബ്ലറ്റ് നെക്‌സസ് 7 ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയും വാങ്ങാം. ഹോംഷോപ്പ് 18 ഡോട്ട് കോമിലാണ് നെക്‌സസ് 7 വില്‍പ്പനക്ക് എത്തിയിരിക്കുന്നത്. 15,884 രൂപയാണ് നെക്‌സസിന്റെ ഓണ്‍ലൈന്‍ വില. 17,884 രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ടാബ്ലറ്റ് 2000 രൂപയുടെ ഡിസ്‌കൗണ്ടോടെയാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്.[]

8 ജിബി മെമ്മറിയും 1 ജിബി റാമുമായി എത്തുന്ന നെക്‌സസ് 7 ന് 7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1280×800 പിക്‌സലാണ് ഇതിന്റെ ക്യാമറാ റെസൊല്യൂഷന്‍.

വലിയ ബഹളത്തോടെ വന്ന ഗൂഗിള്‍ ടാബ്ലറ്റ് നഷ്ടത്തിലായത് കൊണ്ടാണ് വില കുറച്ച് വില്‍ക്കുന്നതെന്ന് അസൂയക്കാര്‍ പറയുമായിരിക്കും. പക്ഷേ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ടാബ്ലറ്റ് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഗൂഗിള്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more