| Tuesday, 2nd December 2014, 10:14 pm

ഹോക്കി ചാമ്പ്യന്‍സ് ലീഗ് ഡിസംബറില്‍ ടിക്കറ്റ് വിറ്റഴിക്കപ്പെടുന്നത് ചൂടപ്പം പോലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ലോകത്തെ മികച്ച ടീമുകള്‍ അണിനിരക്കുന്ന ഹോക്കി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളെ ആവേശത്തോടെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ ഒരുങ്ങുന്നു. ചൂടപ്പം പോലെയാണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വിറ്റുപോകുന്നത്. ഡിസംബര്‍ ആറിനാണ് ഭുവനേശ്വറിലാണ് 2014ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക.

ഒക്ടോബര്‍ 20നാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വില്‍പന ആരംഭിച്ചത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരുവിധം മത്സരങ്ങളുടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് വില ഒരാള്‍ക്ക് 20 രൂപയാണ്. ഒരു ടിക്കറ്റില്‍ രണ്ടു മത്സരങ്ങള്‍ കാണാന്‍ സാധിക്കും.

“ടിക്കറ്റ് വില്‍പ്പനയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഭൂരിഭാഗം മത്സര ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷ.” ഹോക്കി ഇന്ത്യ സി.ഇ.ഒ എലേന നോര്‍മാന്‍ പറഞ്ഞു.

മികവുറ്റ നിരവധി ഹോക്കിതാരങ്ങളാണ് ഒഡീഷയില്‍ നിന്നുണ്ടായിട്ടുള്ളത്. കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. 7,000 കാണികള്‍ക്ക് കളികാണാനുള്ള സൗകര്യം സ്‌റ്റേഡിയത്തിലുണ്ട്.

ഓണ്‍ലൈനായി www.ticketgenie.in എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യവുന്നതാണ്. ടെന്‍ സപോര്‍ട്‌സ് ആണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക.

We use cookies to give you the best possible experience. Learn more