ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും തിളങ്ങാനാവാതെ ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിതും കോഹ്‌ലിയും. ന്യൂസിലാന്‍ഡിലെ ഇരുവരുടെയും അവസാന പരമ്പരയാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഇതോടെ കയ്യെത്തും ദൂരെയുണ്ടായിരുന്ന റെക്കോഡുകളാണ് ഇരുവര്‍ക്കും നഷ്ടമായത്. സേന രാജ്യങ്ങളില്‍( സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) എല്ലാം ഏകദിന സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്ക് നഷ്ടമായത്.
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഈ റെക്കോഡ് ഉള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കാണ് സേന രാജ്യങ്ങളില്‍ സെഞ്ച്വറി ഉള്ളത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ആറ് സെഞ്ച്വറികള്‍ വീതമുള്ള രോഹിതിന് സൗത്ത് ആഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികള്‍ ഉണ്ട്.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സേന രാജ്യങ്ങളിലെ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാനുള്ള രോഹിത്തിന്റെ അവസാന അവസരമായിരുന്നു. പരമ്പരയിലാകെ 30 റണ്‍സ് ആണ് താരം നേടിയത്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ രണ്ട് സെഞ്ച്വറികള്‍ രോഹിത്തിനുണ്ട്.
സേന രാജ്യങ്ങളില്‍ ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആവാനുള്ള അവസരമാണ് കിങ് കോഹ്ലിയ്ക്ക് നഷ്ടപ്പെട്ടത്. സേന രാജ്യങ്ങളില്‍ നാലിടത്തും കളിയിലെ താരമായ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്- കപില്‍ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ.
വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com
പരമ്പരയിലെ അഞ്ചാം മത്സരത്തിലും അതിന് സാധിക്കാതെയാണ് വിരാട് മടങ്ങുന്നത്. ആദ്യ ഏകദിനത്തില്‍ 74 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയെങ്കിലും അന്ന് കളിയിലെ താരമായത് യുവ ബൗളര്‍ അന്‍ഷൂല്‍ കാംബോജ് ആയിരുന്നു. പരമ്പരയിലാകെ 86 റണ്‍സ് ആണ് താരം നേടിയത്.
ഈ രണ്ട് റെക്കോഡുകളും സ്വന്തമായുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മാത്രമാണ്. സച്ചിനൊപ്പം ഇത് പങ്കിടാനുള്ള അവസരമാണ് ഇരുതാരങ്ങള്‍ക്കും നഷ്ടമായത്.
അതേസമയം നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ന്യൂസിലാന്‍ഡ് 209 റണ്‍സിന് ഓള്‍ ഔട്ടാക്കി. ഇന്ത്യയ്ക്ക വേണ്ടി അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനും 46 റണ്‍സ് വീതം നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നമന്‍ ധിറും 22 റണ്‍സ് നേടി.
ന്യൂസിലാന്‍ഡിന് വേണ്ടി ജേക്കബ് ഡഫിയും മിച്ചല്‍ സാന്റ്‌നറും മുന്ന് വിക്കറ്റ് വീതവും മാത്യു ഫിഷര്‍ രണ്ട് വിക്കറ്റും നേടി.
Content Highlight: ‘Hitman’ returns without a century and Kohli heads back without being named Player of the Match.