ടെല്‍അവീവ്: ചരിത്ര പുസ്തകങ്ങളില്‍ ഗസയെ ഇരയായി ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
എല്ലാ യുദ്ധത്തിലും ആളുകള്‍ മരണപ്പെടും. എന്നാല്‍ ഇരകള്‍ ഇസ്രഈല്‍ രാഷ്ട്രത്തിലെ ജനങ്ങളാണെന്നും ഹമാസിന്റെ പകരക്കാരായ ഇറാന്‍ ഭരണകൂടമാണ് അക്രമണകാരികളെന്നും പോംപിയോ പറഞ്ഞു.
ഇസ്രഈല്‍ അനുകൂല സംഘടനയായ മിര്‍യാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പൊതു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഗസയ്‌ക്കെതിരായ പോംപിയോയുടെ പരാമര്‍ശം.
യുദ്ധം രേഖപ്പെടുത്തുന്ന രീതിയാണ് അത് എങ്ങനെ ഓര്‍മ്മിക്കപ്പെടുന്നതെന്ന് നിര്‍ണയിക്കുന്നത്. അതിനാല്‍ ചരിത്ര പുസ്തകങ്ങളില്‍ ഗസ ഇരയായി എഴുതപ്പെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി നമ്മളോരോരുത്തരും നമ്മുടെ കുട്ടികളോടും പേരക്കുട്ടികളോടും എല്ലാ ദിവസവും ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഇത് ഗൗരവമുള്ളതും ധാര്‍മ്മികവുമാണ്,’ പോംപിയോ പ്രസംഗത്തില്‍ പറഞ്ഞു.
2025 ഒക്ടോബറില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോംപിയുടെ പ്രസ്താവന.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 400 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പോംപിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ഫലസ്തീന്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫലസ്തീന്‍ അനുഭവിക്കുന്ന ദുരന്തങ്ങളെ മറച്ച് വെച്ച് ഇസ്രഈല്‍ അനുകൂലമായി ചരിത്രപരമായ ആഖ്യാനത്തെ നിയന്ത്രിക്കാന്‍ യു.എസ്, ഇസ്രഈലി ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തെയാണ് പോംപിയുടെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
വംശഹത്യയുടെ നിഷേധമാണ് ഈ നിലപാടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: History books should not be allowed to portray Gaza as a victim: Former US Secretary of State