| Saturday, 4th July 2026, 6:58 pm

ഇതിഹാസത്തെ വീഴ്ത്തി, ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ്; ഞെട്ടിച്ച് പ്ലെയിങ് ഇലവനില്‍!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച് 15 വയസുകാരനായ വൈഭവ് സൂര്യവംശി. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തിയാണ് യുവ താരത്തിന് അവസരം നല്‍കിയത്. തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ സഞ്ജു ബുദ്ധിമുട്ടിയപ്പോള്‍ വൈഭവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ വൈഭവ് അരങ്ങേറ്റം കുറിക്കുന്നതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.

ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നാണ് താരം 15ാം വയസില്‍ അരങ്ങേറ്റം കുറിച്ചത്. സച്ചിന് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോളാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. വൈഭവിന് 15 വയസും 99 ദിവസവുമാണ് നിലവിലെ പ്രായം.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരം മിന്നും പ്രകടനം നടത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍

വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അകസര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: History; 15-year-old Vaibhav Suryavanshi made his debut in the second T20 match between India and England

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more