| Monday, 14th July 2025, 6:09 pm

ഭക്ഷണത്തിൽ കയ്യിട്ട് വാരരുതെന്ന് വിനീതേട്ടൻ എപ്പോഴും പറയും: ഹിഷാം അബ്ദുൾ വഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുൾ വഹാബ്. എങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലെ പാട്ടുകളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ആ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തെലുങ്കിൽ മൂന്ന് സിനിമകൾക്ക് ഹിഷാം സംഗീതം നൽകിയിട്ടുണ്ട്. ഇപ്പോൾ വിനീതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

വിനീത് ഏട്ടനും താനും നല്ല ഫുഡിയാണെന്നും ഭക്ഷണത്തിലൂടെ ഒരു കണക്ഷന്‍ തങ്ങള്‍ തമ്മിലുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ ഒരുമിച്ച് ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ വിനീത് മാറിയിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ഹിഷാം പറയുന്നു.

ചെന്നൈയില്‍ വെച്ചിട്ടാണ് ഹൃദയം സിനിമയുടെ സ്‌കോര്‍ ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ഹിഷാം.

‘വിനീത് ഏട്ടനും നല്ല ഫുഡിയാണ്. ഫുഡിലൂടെ ഒരു കണക്ഷന്‍ നമ്മള്‍ തമ്മിലുണ്ട്. ഞങ്ങള്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് വിനീത് ഏട്ടന്‍ ഓര്‍ഡര്‍ ചെയ്യുന്ന ഫുഡും ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്ന ഫുഡും വേറെ വേറെയാണെങ്കില്‍ വിനീത് ഏട്ടന്‍ മാറിയിരുന്നേ കഴിക്കുകയുള്ളു. ഞാന്‍ കയ്യിട്ട് വാരും എന്നോര്‍ത്തിട്ടാണ്. ‘ഏട്ടന്‍ പറയും നീ കയ്യിട്ട് വാരരുത്’ എന്ന്.

ചെന്നൈയിലെ ഒരുപാട് സ്ഥലത്ത് എന്നെ ഫുഡ് കഴിപ്പിക്കാന്‍ കൊണ്ടുപോയിട്ടുണ്ട്. ഹൃദയത്തിന്റെ സ്‌കോറും അവിടെ നിന്നാണ് ചെയ്തിരിക്കുന്നത്. ആ സമയത്ത് വലിയ ഐസ്‌ക്രീം ഒക്കെ ഓര്‍ഡര്‍ ചെയ്യും. എന്നിട്ട് ഞങ്ങള്‍ ഫുള്‍ അതിരുന്ന് കഴിക്കും,’ ഹിഷാം അബ്ദുൾ വഹാബ് പറയുന്നു.

Content Highlight: Hisham Abdul Wahab Talking about Vineeth Sreenivasan

We use cookies to give you the best possible experience. Learn more