| Saturday, 21st March 2026, 8:56 pm

രാമനില്ലാതെ റമദാനില്ല; ഈദ്ഗാഹിന് നേരെ പുഷ്പാര്‍ച്ചന നടത്തി ജയ്പൂരിലെ ഹൈന്ദവ വിശ്വാസികള്‍; വീഡിയോ

മുഹമ്മദ് നബീല്‍

ജയ്‌പൂർ: ഈദ് ദിനത്തിൽ സാഹോദര്യത്തിന്റെ സന്ദേശവുമായി ജയ്‌പൂരിലെ വിശ്വാസി സമൂഹം, ഈദ്ഗാഹിന് നേരെ പുഷ്‌പാർച്ചന നടത്തുന്ന ഹിന്ദു മത വിശ്വാസികളുടെ ദൃശ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത് വൻ പിന്തുണ.

ഹിന്ദു – മുസ്‌ലിം ഏകതാ സമിതിയാണ് സാമൂഹിക ഐക്യത്തെ ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

‘രാമനില്ലാതെ റമദാൻ ഇല്ല, ഈദ് ഇല്ലാതെ ദീപാവലി ഇല്ല, നമ്മൾ ഒന്നാണെന്ന സന്ദേശം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,’ ഹിന്ദു-മുസ്‌ലിം ഏകതാ സമിതി അംഗം രാജേഷ് കുമാർ ശർമ പറഞ്ഞു.

‘ഇതാണ് എന്റെ രാജസ്ഥാൻ, ഈ ഉദ്യമത്തോടൊപ്പം ഞാനും പങ്കുചേരുന്നു,’ കോൺഗ്രസ് നേതാവ് പവൻ ഖേര വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.

നിരവധിപേരാണ് വീഡിയോ ദൃശ്യം ഇതിനോടകം പങ്കുവച്ചിട്ടുള്ളത്. സമൂഹത്തിൽ വലിയ വിഭജന ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഈ ദൃശ്യങ്ങൾ ഇന്ത്യയുടെ ഐക്യത്തെ കാണിക്കുന്നതാണെന്നാണ് പൊതുവിലുള്ള അഭിപ്രായങ്ങൾ.

അതേസമയം ദൽഹിയിലെ ഉത്തം നഗറിൽ നിന്നും സമാനമായ മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യത്തിൽ ഈദ് നമസ്കാരത്തിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇസ്‍ലാം മത വിശ്വാസികളാണ് പുഷ്‌പാർച്ചന നടത്തിയത്.

Content Highlight:Hindu devotees in Jaipur shower flowers on Eidgah; footage goes viral on social media

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more