| Monday, 18th December 2017, 3:38 pm

ഹിമാചലില്‍ ബി.ജെ.പി ഭരണം ഉറപ്പിച്ചു; പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി 43 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാല്‍ പരാജയപ്പെട്ടു. സുജാന്‍പൂരില്‍ മത്സരിച്ച ധുമാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജേന്ദര്‍ റാണയോടാണ് പരാജയപ്പെട്ടത്. 1,709 വോട്ടുകള്‍ക്കായിരുന്നു ധുമാലിന്റെ പരാജയം.

ബി.ജെ.പി 43, കോണ്‍ഗ്രസ് 23, സി.പി.ഐ.എം 1,മറ്റുള്ളവര്‍ 1 എന്നിങ്ങനെയയാണ് ഹിമാചലിലെ കക്ഷി നില. ധുമാലിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

ഉനയില്‍ മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്വിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാജമേറ്റുവാങ്ങിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനികളാണ്.

തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു പ്രധാന സംസ്ഥാനമായ ഗുജറാത്തിലും ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയിട്ടുണ്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ ബി.ജെ.പി വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് ലീഡ് ചെയ്തത്.

എന്നാല്‍ പിന്നീട് വീണ്ടും ബി.ജെ.പി ലീഡ് പുന:സ്ഥാപിക്കുകയായിരുന്നു. ഒടുവിലത്തെ കണക്കുകളനുസരിച്ച് ബി.ജെ.പി 98 സീറ്റുകളിലും കോണ്‍ഗ്രസ് 80  സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. നാലു സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more