ന്യൂസിലാൻഡ് പര്യടനത്തിൽ വിജയത്തോടെ ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമൻ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തിൽ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
സഞ്ജു 33 പന്തിൽ 67 റൺസ് നേടിയപ്പോൾ 15 പന്തിൽ പുറത്താകാതെ 42 റൺസാണ് ധിർ സ്വന്തമാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 280.00 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോർ ചെയ്തത്.
അന്താരാഷ്ട്ര ടി-20യിലെ സക്‌സസ് ഏഴാം നമ്പറിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.
ഇന്ത്യയുടെ സക്‌സസ്ഫുൾ ടി-20 റൺ ചെയ്‌സിൽ ഓരോ ബാറ്റിങ് പൊസിഷനിലെയും ഉയർന്ന സ്‌കോർ
(പൊസിഷൻ – താരം – സ്കോർ എന്നീ ക്രമത്തിൽ. ബ്രാക്കറ്റിൽ എതിരാളികൾ)
1. രോഹിത് ശർമ – 100* (vs ഇംഗ്ലണ്ട്)
2. സഞ്ജു സാംസൺ – 97* (vs വെസ്റ്റ് ഇൻഡീസ്)
3. കെ.എൽ. രാഹുൽ – 101* (vs ഇംഗ്ലണ്ട്)
4. ശ്രേയസ് അയ്യർ – 102* (vs വെസ്റ്റ് ഇൻഡീസ്)
5. യുവരാജ് സിങ് – 77* (vs ഓസ്ട്രേലിയ)
6. വാഷിങ്ടൺ സുന്ദർ – 49* (vs ഓസ്ട്രേലിയ)
7. നമൻ ധിർ – 42* (vs ന്യൂസിലാൻഡ്)
8. യൂസുഫ് പത്താൻ – 22* (vs ശ്രീലങ്ക)
9. ഇർഫാൻ പത്താൻ – 33* (vs ശ്രീലങ്ക)
10. രവി ബിഷ്ണോയ് – 9* (vs ഇംഗ്ലണ്ട്)
ഇന്ത്യയുടെ ടി-20 ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട വിജയം കൂടിയാണ് ക്രൈസ്റ്റ്ചർച്ചിൽ പിറന്നത്. അന്താരാഷ്ട്ര ടി-20യിൽ ഇന്ത്യ പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവുമുയർന്ന സ്‌കോറാണിത്.
അതേസമയം, ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.
ഒക്ടോബർ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചർച്ച് തന്നെയാണ് വേദി.
Content Highlight: Highest scores at each batting position in T20I matches won by India