| Friday, 3rd January 2014, 12:43 pm

ടി.പിവധക്കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്: ടി.പിവധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്ക് ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിനല്‍കിയത്.

പ്രത്യേക കോടതിയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.  ജനുവരി 22ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രത്യേക കോടതി നേരത്തെ അറിയിച്ചിരുന്നത്.

കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചത്. കേസില്‍ അന്തിമവാദം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്.

കഴിഞ്ഞ ഡിസംബര്‍ 20നാണ് ടി.പിവധക്കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ നവംബര്‍ 30നുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും വിചാരണക്കോടതിയുടെ ആവശ്യപ്രകാരം ഡിസംബര്‍ 31വരെ നീട്ടി നല്‍കുകയായിരുന്നു.

ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് ജഡ്ജി മാറി നില്‍ക്കേണ്ടി വരുന്നതിനാലാണ് വിധി പ്രസ്താവിക്കാന്‍ പ്രത്യേക കോടതി സമയം നീട്ടിക്കിട്ടാന്‍ ആവശ്യപ്പെട്ടത്.

2012 മെയ് നാലിനാണ്  ഒഞ്ചിയത്ത് സി.പി.എം വിമതര്‍ രൂപീകരിച്ച റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more