| Thursday, 12th June 2025, 12:46 pm

എം.എസ്.സി മാൻസ എഫ് കപ്പൽ തടഞ്ഞുവെക്കണം: നിർദേശവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എസ്.സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഇതേ കമ്പനിയുടെ മറ്റൊരു കപ്പലായ എം.എസ്.സി മാൻസ എഫ് തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. വിഴിഞ്ഞം തുറമുഖ അധികൃതർക്കായിരുന്നു ബെഞ്ച് നിർദേശം നൽകിയത്.

ക്യാഷൂ എക്സ്പോർട്ട് പ്രൊമോഷൻ നൽകിയ ഹരജിയിലാണ് കോടതി ഇപ്പോൾ നിർണായകമായൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആറ് കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്ന് ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. തുടർന്ന് ഇതേ കമ്പനിയുടെ എം.എസ്.സി മാൻസ എന്ന കപ്പൽ തടഞ്ഞുവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹരാജരാക്കിയാൽ കപ്പൽ വിടാമെന്നാണ് കോടതിയുടെ നിർദേശം. ഇറക്കുമതി ചെയ്ത കശുവണ്ടി കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. എം.എസ്.സി എൽസ 3 യിലായിരുന്നു ചരക്ക് കൊണ്ടുപോയത്. എന്നാൽ അത് നഷ്ടപ്പെട്ടു എന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടർന്നാണ് എം.എസ്.സി മാൻസ എഫ് തടഞ്ഞുവെക്കാൻ കോടതി നിർദേശിച്ചത്.

ഇന്ന് ഉച്ചക്ക് 1 :45 ണ് കപ്പൽ കമ്പനി ഇതിൽ മറുപടി നൽകും. അതിന് ശേഷമായിരിക്കും ഇതിൽ അന്തിമമായൊരു വിധി കോടതി പുറപ്പെടുവിക്കുക.

Content Highlight: High Court orders detention of MSC Mansa F ship

We use cookies to give you the best possible experience. Learn more