[]കൊച്ചി: ##സൂര്യനെല്ലി കേസില്‍ ഇരയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയ നടപടിയെ ഹൈക്കോടതി വാക്കാല്‍ ചോദ്യം ചെയ്തു. തന്റെ വാദം കേള്‍ക്കാതെയാണ് പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയതെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ഹൈക്കോടതി പരാമര്‍ശം.
കേസില്‍ പെണ്‍കുട്ടിക്ക് പറയാനുള്ളതും കേള്‍ക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കോടതി നിരീക്ഷിച്ചു. 2006 ലാണ് കേസില്‍ നിന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്.
പി.ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
പി.ജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് പി. ഭവദാസ് കേസ് വിധി പറയുന്നത് പിന്നീടേക്ക് മാറ്റി വെച്ചു. 2006 ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.