| Saturday, 13th September 2025, 4:34 pm

ഹൈക്കോടതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കാം; സുപ്രീം കോടതിക്ക് മറുപടിയുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയില്‍ നിയമപരമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സെഷന്‍ കോടതികളെ സമീപിച്ചില്ലെങ്കിലും വിഷയം ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ സെഷന്‍ കോടതികളാണ് പരിഗണിക്കേണ്ടതെന്ന് അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ നേരിട്ട് പരിഗണിക്കുന്നത് കേരള ഹൈക്കോടതിയുടെ ഒരു സ്ഥിരം രീതിയാണെന്ന വിമര്‍ശനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയും ചെയ്തിരുന്നു.

സെഷന്‍ കോടതിയെ സമീപിക്കാതെ എത്തുന്ന മുന്‍കൂര്‍ ജാമ്യപേക്ഷ എന്തിനാണ് പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് അധികാര ക്രമമുണ്ടെന് സുപ്രീം കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ ഹൈക്കോടതിക്ക് നേരിട്ട് പരിഗണിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഒരു ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഐ.ടി വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൊഴിലിടത്തെ പീഡനവുമായി ബന്ധപ്പെട്ടായിരുന്നു ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഈ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ബെച്ചു കുര്യന്‍ ഹൈക്കോടതിക്ക് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.

Content highlight:  High Court can directly consider anticipatory bail plea: High Court responds to Supreme Court

Latest Stories

We use cookies to give you the best possible experience. Learn more