| Friday, 14th November 2025, 3:23 pm

രണ്ട് സീനുകള്‍ കട്ട് ചെയ്യണം; ഹാല്‍ സിനിമ വിവാദത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഹരജി അനുവദിച്ച് ഹൈക്കോടതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഹരജി അനുവദിച്ച് ഹൈക്കോടതി. ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി വിവാദം നിലനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി സിനിമ നേരില്‍ കാണുകയുണ്ടായി.

നിലവില്‍ ചിത്രത്തിലെ രണ്ട് സീനുകള്‍ കട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. അതിന് ശേഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കാനും കോടതി നിര്‍ദേശമുണ്ട്.

രണ്ടാഴ്ച്ചക്കുള്ളില്‍ സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രദര്‍ശനാനുമതി നല്‍കാന്‍ കോടതി പറഞ്ഞു. പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡായതിനാല്‍ രണ്ട് സീനുകള്‍ കട്ട് ചെയ്ത് വീണ്ടും സിനിമ സെന്‍സര്‍ ബോര്‍ഡിനയക്കാനാണ് നിര്‍ദേശം.

ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന ഹാല്‍ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണിരുന്നു. ചിത്രത്തിന്റെ കഥാഗതിയെ അട്ടിമറിക്കുന്ന ഏഴ് വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഞങ്ങളുടെ സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ ഡയലോഗ് വെട്ടണം കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്ത് നീക്കണം.

സിനിമയിലെ കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ വീര ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Content highlight: High Court allows petition filed by crew members in Hal movie controversy

We use cookies to give you the best possible experience. Learn more