| Friday, 27th February 2026, 10:54 am

ദി കേരളാ സ്‌റ്റോറിക്കെതിരായ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹം; നിയമ പോരാട്ടം നടത്തിയ ഹരജിക്കാര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

നിഷാന. വി.വി

തിരുവനന്തപുരം: ദി കേരള സ്‌റ്റോറി എന്ന പ്രോപ്പഗണ്ട ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും നമ്മുടെ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ ഹരജിക്കാരെ അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ മതസൗഹാര്‍ദ്ദവും സാമൂഹിക കെട്ടുറപ്പും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. നമ്മുടെ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ ഹര്‍ജിക്കാരെ അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്നും വിദ്വേഷം പടര്‍ത്തുന്ന ഇത്തരം വ്യാജ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ നിയമവഴികള്‍ തേടിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാം,’ അദ്ദേഹം കുറിച്ചു.

Content Highlight: High Court action against The Kerala Story is welcome; CM congratulates petitioners for their legal battle

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more