| Sunday, 15th October 2023, 12:47 pm

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഹായ് നാണ്ണാ’യുടെ ടീസർ പുറത്ത്.

ചിത്രം ഡിസംബർ ഏഴിന് തീയേറ്ററുകളിലെത്തും. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തിൽ എത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായിട്ടാണ് നാനി എന്റർടെയ്നർ എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.

സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ.വി.വി സതീഷ്, പി.ആർ.ഒ – ശബരി

Content Highlight: HI NANNA movie’s teaser out

Latest Stories

We use cookies to give you the best possible experience. Learn more