| Monday, 8th December 2025, 2:01 pm

'ദര്‍ശന' സോങ് കേട്ടിട്ടാണ് മധുരത്തിലേക്ക് വിളിക്കുന്നത്, 'പുതിയൊരു ലോകം' പേഴ്സണല്‍ ഫേവറിറ്റ്: ഹിഷാം അബ്ദുള്‍ വഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാള്‍ട്ട് മംഗോ ട്രീ എന്ന മലയാള ചലച്ചിത്രത്തിലൂടെ സംഗീത ലോകത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ഹിഷാം അബ്ദുള്‍ വഹാബ്. എന്നാല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയാണ് ഹിഷാം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

ഈ ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കി. ‘ദര്‍ശന’ എന്ന പാട്ടിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഹിഷാം പ്രവര്‍ത്തിച്ചു. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കി.

‘ദര്‍ശന’ എന്ന പാട്ട് കേട്ടിട്ടാണ് മധുരം സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും, പുതിയൊരു ലോകം ആണ് പേര്‍സണല്‍ ഫേവറിറ്റ് ആല്‍ബം എന്നും പറയുകയാണ് ഹിഷാം അബ്ദുള്‍ വഹാബ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിഷാം.

ഹിഷാം അബ്ദുള്‍ വഹാബ് Photo/Hesham FaceBook

കമ്പോസ് ചെയ്ത പാട്ടുകള്‍ പിന്നീട് മാറ്റി കമ്പോസ് ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹിഷാം മറുപടി പറഞ്ഞു.

‘കമ്പോസ് ചെയ്ത പാട്ടുകള്‍ പലപ്പോഴും മാറ്റാറുണ്ട്. കാരണം ചില സമയം കമ്പോസ് ചെയ്ത പാട്ട് സിനിമയിലെ രംഗത്തിന് അനിയോജ്യമല്ലാത്തതായി എനിക്ക് തോന്നാറുണ്ട്. ചിലപ്പോള്‍ ഡയറക്ടര്‍ തന്നെ നേരിട്ട് ആവശ്യപ്പെടും അതൊന്നു മാറ്റി കമ്പോസ് ചെയ്യൂ എന്ന്,’ ഹിഷാം പറഞ്ഞു.

അഹമ്മദ് കബീര്‍ മധുരത്തിലേക്ക് തന്നെ വിളിച്ചത് ‘ദര്‍ശന’ സോങ് കേട്ട ശേഷമാണ് എന്നാല്‍ ആ സമയം ‘ദര്‍ശന’ സോങ് റിലീസ് ആയിട്ടില്ലായിരുന്നു. അതുപോലെ പുതിയൊരു ലോകം ആണ് എന്റെ പേഴ്സണല്‍ ഫേവറിറ്റ് ആല്‍ബം.

മധുരം സിനിമയിലെ ‘ഗാനമേ’ എന്ന സോങ് ഷൂട്ട് കഴിഞ്ഞ ശേഷമാണ് കമ്പോസ് ചെയ്തതെന്നും ഹിഷാം പറഞ്ഞു. ആ സമയം വിനീത് ശ്രീനിവാസനും കൂടെയുണ്ടായിരുന്നു, ഹിഷാം പറഞ്ഞു.

Content Highlight: Hesham Abdul Wahab about His Personal Favorite Songs

We use cookies to give you the best possible experience. Learn more