| Wednesday, 8th October 2014, 3:45 pm

48,650 രൂപയ്ക്ക് ഹീറോയുടെ സ്പ്ലന്റര്‍ പ്രോ ക്ലാസിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ടു വീലര്‍ മേക്കര്‍ ഹീറോ മോട്ടോര്‍ കോര്‍പ്പ് രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി. 100സിസി സ്പ്ലന്റര്‍ പ്രോ ക്ലാസിക്കും, 100സിസി പാഷന്‍ പ്രോ ടി.ആറുമാണ് പുറത്തിറക്കിയത്.

സ്പ്ലന്റര്‍ മോഡലിന് ദല്‍ഹിയിലെ എക്‌സ് ഷോ റൂം വില 48,650 രൂപയാണ്. പാഷന്‍ പ്രോയ്ക്ക് 51,550 രൂപയും.

ഉത്സവകാലം മുന്നില്‍ക്കണ്ടാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനി പറയുന്നത്. സെപ്റ്റംബറില്‍ കമ്പനി 6ലക്ഷത്തിലധികം ബൈക്കുകള്‍ വിറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

സെപ്റ്റംബറില്‍ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വില്പനയില്‍ 30% വര്‍ധനവാണുണ്ടായത്. സ്പ്ലന്റര്‍ പ്രോ ക്ലാസിക് നിങ്ങള്‍ക്ക് വേറിട്ട റൈഡിങ് അനുഭവമാണ് നല്‍കുകയെന്നും കമ്പനി പറയുന്നു. കഫെ റൈസര്‍ സ്റ്റൈലിങ്ങും സിംഗിള്‍ ക്ലാസിക് സീറ്റും, സ്‌പോട്ടി ഹാന്റില്‍ ബാറും ഇതിന്റെ പ്രത്യേകതയാണ്.

അതേസമയം പാഷന്‍ പ്രോ ടി.ആര്‍ നിങ്ങള്‍ക്ക് സാഹസിക റൈഡ് അനുഭവം പ്രദാനം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Latest Stories

We use cookies to give you the best possible experience. Learn more