| Sunday, 4th October 2026, 3:04 pm

'പരാതിയുണ്ടെങ്കില്‍ ഇതാ സെനറ്ററുടെ നമ്പര്‍': വിമര്‍ശിച്ച റിപ്പബ്ലിക്കന്‍ സെനറ്ററുടെ ഫോണ്‍ നമ്പര്‍ പരസ്യമാക്കി ട്രംപ്

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: തന്റെ പുതിയ ബില്ലിനെ വിമര്‍ശിച്ച റിപ്പബ്ലിക്കന്‍ സെനറ്ററുടെ ഫോണ്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഡേലൈറ്റ് സേവിങ് ടൈം(Daylight Saving Time) സ്ഥിരമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ബില്ലിനെതിരെ രംഗത്ത് വന്ന അര്‍ക്കന്‍സാസ് സെനറ്റര്‍ ടോം കോട്ടണുമായുള്ള തര്‍ക്കം രൂക്ഷമായിരുന്നു. അതിനെത്തുടര്‍ന്ന് സെനറ്ററുടേതെന്ന് അവകാശപ്പെട്ട് ഒരു ഫോണ്‍ നമ്പര്‍ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ചത്.

‘അര്‍ക്കന്‍സാസിലെ ജനങ്ങളേ, ഇത് അമേരിക്കന്‍ സെനറ്റിന് ഒരു വലിയ ഉഭയകക്ഷി വിജയം ആയിരിക്കുമെന്ന് നിങ്ങളുടെ സെനറ്ററെ അറിയിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ടോമിനെ അദ്ദേഹത്തിന്റൈ ഫോണ്‍ നമ്പരില്‍ വിളിക്കൂ’, ഇങ്ങനെ പറഞ്ഞാണ് ട്രംപ് ഒരു നമ്പര്‍ പങ്കുവെച്ചിരിക്കുന്നത്.

അര്‍ക്കന്‍സാസ് ഏരിയ കോഡില്‍ തന്നെയുള്ള നമ്പര്‍ സെനറ്ററുടേതാണോ എന്ന് വ്യക്തമല്ല. ആണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡേലൈറ്റ് സേവിങ് ടൈം സ്ഥിരപ്പെടുത്തി വര്‍ഷത്തില്‍ രണ്ട് തവണ ഘടികാരത്തിലെ സമയം മാറ്റേണ്ട സാഹചര്യം അമേരിക്കക്കാര്‍ക്ക് ഒഴിവാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

ഹൗസില്‍ ബില്‍ പാസായെങ്കിലും സെനറ്റില്‍ ബില്‍ പാസായിട്ടില്ല്.

എന്തിനാണ് ഫോണ്‍നമ്പര്‍ പരസ്യപ്പെടുത്തിയതെന്ന ചോദ്യത്തിന് രണ്ടുതവണ സമയം മാറ്റുന്നത് പരിഹാസ്യമാണെന്നും അത് ചെലവേറിയതാണെന്നും ടോം കോട്ടണ്‍ അത് മാറ്റുന്നത് തടയുകയാണെന്നുമാണ് ട്രംപ് പറഞ്ഞത്.

എന്നാല്‍ തന്റെ മുന്‍ഗണന അര്‍ക്കന്‍സാസിനാണെന്നും ബില്‍ പാസായാല്‍ ശീതകാലത്ത് വെളിച്ചം വീഴുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടിവരുമെന്നും ടോം കോട്ടണ്‍ ട്രംപിന് മറുപടി കൊടുത്തു.

Content Highlight: Here’s Senator Cotton’s Cell Number, Trump Says, in Dispute Over Daylight Saving Bill.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more