| Wednesday, 11th February 2015, 11:19 pm

ജമ്മു കശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു-കശ്മീര്‍: ജമ്മുവിലെ ഗന്ദെര്‍ബാല്‍ പ്രദേശത്ത് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച്ച രാത്രി സൈന്യത്തിന്റെ ദ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട ദ്രുവ് ഹെലികോപ്റ്റര്‍ അപകടം നടക്കുമ്പോള്‍ രാത്രി പരിശീലനത്തിനത്തിലായിരുന്നുവെന്ന് സൈന്യം അറിയിച്ചു.

രാത്രി 7.30 ഓടെയാണ് അപകടം ഉണ്ടായത്. പൈലറ്റുമാരായ ഒരു ലഫ്റ്റനന്റ് കേണലും ഒരു മേജറുമാണ് കൊല്ലപ്പെട്ടത്. രാത്രി 9.30 ഓടെ സ്ഥലത്തെത്തിയ രക്ഷാ സേന ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതേസമയം അപകടത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 5.5 ടണ്‍ ദ്രുവ്് ഹെലികോപ്റ്റര്‍ ലക്‌നൗവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരില്‍ തകര്‍ന്നു വീണിരുന്നു ഇതില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 2013 മെയില്‍ സിയാച്ചിന്‍ പര്‍വ്വത മുകളില്‍ സൈനികരുടെ ദ്രുവ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 2011 ല്‍ ബി.എസ്.എഫിന്റെ ദ്രുവ് ഹെലികോപ്റ്റര്‍ റാഞ്ചിക്കടുത്ത് തകര്‍ന്നുവീണിരുന്നു. ഇതില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more