| Tuesday, 13th October 2026, 3:12 pm

സി.ജെ.പി പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം; പൊലീസ് വിട്ടയച്ച പ്രവര്‍ത്തകനെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ പത്തിന് സി.ജെ.പി ദല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതിന് അറസ്റ്റിലായ രവീന്ദര്‍ ഗോവിന്ദയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദള്‍. ഗോവിന്ദയടക്കം നാല് പേരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഇവരെ വിട്ടയച്ചതിന് പിന്നാലെയാണ് ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്ന വീഡിയോ പുറത്ത് വന്നത്.

സി.ജെ.പി റാലിയ്ക്കിടെ നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെയടക്കം മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. സനാതന ധര്‍മ്മത്തിന് വേണ്ടി പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്ന തന്റെ പോരാളികളാണവര്‍ എന്ന് പറഞ്ഞ് ഹിന്ദുരക്ഷാദള്‍ നേതാവ് പിങ്കി ചൗധരി രംഗത്ത് വന്നിരുന്നു.

തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ യാതൊരു താത്പര്യമില്ലെന്നും ആരെങ്കിലും സനാതനധര്‍മ്മത്തെ ലക്ഷ്യമിട്ടാല്‍ അവരെ നേരിടുമെന്നും അര്‍ഹിക്കുന്നിടത്തേക്ക് പറഞ്ഞ് വിടുമെന്നും പിങ്കി ചൗധരി ഫേസ്ബുക്കില്‍ കുറിച്ചു.

പിങ്കി ചൗധരി തന്നെയാണ് ജയിലില്‍ നിന്ന് പുറത്തുവന്നവരെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജന്തര്‍ മന്തറില്‍ കോക്രോച്ചുകളെ നേരിട്ടത് പോലെ നേരിടുമെന്നും ഹിന്ദുരക്ഷാദള്‍ പോരാളികള്‍ ഇത് പോലെയുള്ള നടപടികള്‍ എടുക്കാന്‍ സദാ സജ്ജരാണെന്നും ചൗധരി ഫേസ്ബുക്കില്‍ കുറിച്ചു.

ദല്‍ഹിയില്‍ പല ഭാഗങ്ങളിലായി സമരക്കാരെ ആളുകള്‍ മര്‍ദിക്കുന്ന വീഡിയോകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിലായ ഗോവിന്ദ അടക്കമുള്ളവരെ 24 മണിക്കൂറിന് ശേഷം തന്നെ വിട്ടയച്ചിരുന്നു.

Content Highlight: Held for assaulting CJP protesters, Hindu outfit leader garlanded after release.

Latest Stories

We use cookies to give you the best possible experience. Learn more