| Monday, 26th October 2026, 9:10 am

ഹെബ്രോണ്‍ ലോക്ക്ഡൗണില്‍; രണ്ടായിരത്തിലധികം ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം ബലമായി കുടിയിറക്കി, വീടുകള്‍ സൈനിക ബാരക്കുകളാക്കുന്നു

നിഷാന. വി.വി

ജറുസലേം: വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നീക്കത്തിന്റെ തുടര്‍ച്ചയായി ഹെബ്രോണില്‍ കൂട്ടകുടിയിറക്കല്‍. ഒഴിപ്പിച്ച വീടുകള്‍ സൈനിക ബാരക്കുകളാക്കുകയാണ് ഇസ്രഈല്‍ സൈന്യം ചെയ്യുന്നത്.

തെക്കന്‍ ഹെബ്രോണിലെ ഖല്ലത് മന്ന, ദാഹിയത് അല്‍സൈത്തൂന്‍ മേഖലഖകളിലാണ് നൂറ് കണക്കിന് ഫലസ്തീനികളെ ബലമായി കുടിയിറക്കിയിറക്കിയിരിക്കുന്നത്. റോഡുകള്‍ അടച്ചും റെയ്ഡുകള്‍ നടത്തിയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുമാണ് കുടിയിറക്കല്‍ നടക്കുന്നത്. ആളൊഴിഞ്ഞ വീടുകള്‍ സൈന്യം കയ്യേറുന്നതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ 47 ഫലസ്തീനികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

127 പിഞ്ചുകുഞ്ഞുങ്ങളും നിരവധി വൃദ്ധരുമടക്കം 2,200 പേര്‍ പുറത്താക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യത്ത പട്ടണത്തില്‍ രണ്ട് പുതിയ സൈനിക ഔട്ട് പോസ്റ്റുകളും ഇസ്രായേല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കുടിയേറ്റക്കാര്‍ വ്യാപകമായി ഭൂമി കൈയേറ്റം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രണ്ട് ഫലസ്തീനികള്‍ ഇസ്രഈല്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇവരെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സൈന്യത്തിന്റെ നരനായാട്ട് ആരംഭിച്ചത്. ഉടന്‍ തന്നെ ഹെബ്രോണില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. റോഡുകള്‍ അടച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും റെയ്ഡുകള്‍ നടത്തിയുമാണ് കുടിയിറക്കല്‍ നടപടി.

Content Highlight: Hebron under lockdown; Israeli forces forcibly evict over 2,000 Palestinians and convert homes into military barracks.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more