കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആഗസ്റ്റ് 18 ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.
ഇന്നും (ശനിയാഴ്ച) വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും ഇന്ന് മുതൽ 20ാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് ഉള്ള ജില്ലകൾ
17/08/ 2025 – കണ്ണൂർ, കാസർഗോഡ്
18/ /08/ 2025 – കണ്ണൂർ, കാസർഗോഡ്
19 /08/ 2025 – കാസർഗോഡ്
വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് ഉള്ള ജില്ലകൾ
17/08/ 2025 – ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്
18/08/ 2025 – മലപ്പുറം, കോഴിക്കോട്, വയനാട്
19/08/ 2025 – കോഴിക്കോട്, കണ്ണൂർ
20/08/08/ 2025 – കണ്ണൂർ, കാസർഗോഡ്
ഇന്ന് മുതൽ തിങ്കളാഴ്ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ശനിയാഴ്ച) മുതൽ 18/08/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതപ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.
Content Highlight: Heavy rain likely for three days from today in Kerala