| Sunday, 2nd February 2025, 4:49 pm

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂടുകൂടുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചിലയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

ഇതിനോടകം തന്നെ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പ് പ്രകാരം പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേക്ക് പതിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിപ്പുണ്ട്.

ധാരാളം വെള്ളം കുടിക്കണമെന്നും സൂര്യാഘാതം സൂര്യതാപം പോലുള്ളവയ്ക്ക് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും മാറി നില്‍ക്കുക, അയഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlight: Heat will rise in the state; Advise to be cautious

We use cookies to give you the best possible experience. Learn more