| Thursday, 26th February 2026, 4:37 pm

ഹെല്‍ത്ത്‌കെയര്‍ സ്റ്റെറൈല്‍ പ്രോസസ്സിങ് അസോസിയേഷന്‍ ഇന്ത്യന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: ലോകത്തിലെ മുഴുവന്‍ സ്റ്റെറൈല്‍ പ്രോസസ്സിങ് ടെക്‌നീഷ്യന്മാര്‍ക്കുള്ള വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന അസോസിയേഷനായ എച്ച്.എസ്.പി.എയുടെ ഇന്ത്യന്‍ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണല്‍ സംഘടനയായ ദി ഹെല്‍ത്ത്‌കെയര്‍ സ്റ്റെറൈല്‍ പ്രോസസ്സിങ് അസോസിയേഷന്‍ അംഗീകാരം നല്‍കി.

യു.എസിന് പുറത്ത് സ്ഥാപിതമാകുന്ന നാലാമത്തെ ചാപ്റ്ററാണ് എച്ച്.എസ്.പി.എ ഇന്ത്യ.

ഇന്ത്യന്‍ ചാപ്റ്ററിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളുടെ ലോഗോ പ്രകാശനം എന്‍.എബി.എച്ച് പ്രിന്‍സിപ്പല്‍ അസ്സെസ്സറും ബി.എം.എച്ച് ഹോസ്പിറ്റലുകളുടെ ക്വാളിറ്റി വിഭാഗം മേധാവിയുമായ ഗ്രേസി മത്തായി നിര്‍വഹിച്ചു.

ഇന്ത്യന്‍ ചാപ്റ്ററിന്റെ പ്രസിഡന്റായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സി.എസ്.എസ്.ഡി വിഭാഗം മാനേജര്‍ നസീഹ് സി.പി, സെക്രട്ടറി സിദ്ര മെഡിസിന്‍ സീനിയര്‍ ടെക്‌നീഷ്യന്‍ ഷഹദ് കണ്ണനാരി, ട്രഷറര്‍ മെഡിക്കല്‍ സിറ്റി ഫോര്‍ മിലിറ്ററി ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ് ഹോസ്പിറ്റല്‍ ടെക്‌നീഷ്യന്‍ മുഹമ്മദ് ഷഫീക്ക്, വൈസ് പ്രസിഡന്റ് ഷാഫി, എഡ്യൂക്കേഷന്‍ ഡയറക്ടറായി മെര്‍ലി കുര്യാക്കോസ്, ബോര്‍ഡ് മെമ്പര്‍മ്മാരായി മുഹമ്മദ് ഷെരീഫ്, അഖിലേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

പ്രഥമ ഇന്ത്യന്‍ കമ്മറ്റിയുടെ പ്രസിഡന്റ് എന്ന നിലയില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് നസീഹ് സി.പി പറഞ്ഞു.

ഇന്ത്യയില്‍ സ്റ്റെറിലൈസേഷന്‍ ടെക്‌നോളജിയില്‍ ലോകനിലവാരം കൊണ്ടുവരാന്‍ മുന്നില്‍ നിന്ന് പ്രയത്‌നിക്കുകയും നൂറില്‍പ്പരം അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്‌നീഷ്യന്മാരെ വാര്‍ത്തെടുത്ത് ഇന്ത്യക്കും ലോകത്തിനും സംഭാവന ചെയ്യുകയും ചെയ്ത പരേതനായ കെ.കെ. മൊയ്തുവിന് ഈ അംഗീകാരം സമര്‍പ്പിക്കുന്നതായും നസീഹ് സി.പി പറഞ്ഞു.

സ്റ്റെറൈല്‍ മേഖലയിലെ മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും പ്രൊഫഷണല്‍ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും സ്റ്റെറൈല്‍ പ്രോസസ്സിങ് പ്രൊഫഷണലുകള്‍ക്കായി ശക്തമായ ഒരു പ്രാദേശിക ശൃംഖല കെട്ടിപ്പടുക്കുന്നതിലും ഇന്ത്യന്‍ ചാപ്റ്റര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് സി.എസ്.എസ്.ഡി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ മെര്‍ലി കുര്യാക്കോസ് പറഞ്ഞു.

Content Highlight: Healthcare Sterile Processing Association Indian Chapter launched

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more