| Saturday, 2nd May 2015, 3:23 pm

സെക്‌സ് ആരോഗ്യത്തിന് നല്ലതാണ്, അഞ്ച് കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതിരോധശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു

സെക്‌സ് ചെയ്യുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സെക്‌സ് ചെയ്യുന്ന കോളേജ് വിദ്യാര്‍ഥികളില്‍ ചില ആന്റിബോഡിയുടെ ലെവല്‍ ഉയരുന്നതായി പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. വല്ലപ്പോഴും സെക്‌സ് ചെയ്യുന്നവരില്‍ ഇത് കുറവാണെന്നും കണ്ടെത്തി.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

സെക്‌സും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായതാണ്. ലൈംഗിക ബന്ധം സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ കുറയ്ക്കുമെന്നാണ് ഒരു പ്രമുഖ പഠനം കണ്ടെത്തിയത്.

ഹാര്‍ട്ട് അറ്റാക് സാധ്യത കുറയ്ക്കുന്നു

ആക്ടീവായ സെക്‌സ് ലൈഫ് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. ഹൃദയസ്പന്ദന നിരക്ക് ആരോഗ്യകരമായ രീതിയില്‍ ഉയര്‍ത്തുന്നതിനൊപ്പം ശരീരത്തിലെ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ലെവന്‍ ബാലന്‍സ് ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ വലപ്പോഴും ബന്ധപ്പെടുന്നവരുടേതിനെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറയുമെന്നാണ് കണ്ടെത്തിയത്.

സ്ത്രീകളുടെ ബ്ലാഡ്‌ലര്‍ കണ്‍ട്രോള്‍ വര്‍ധിപ്പിക്കുന്നു

നല്ല സെക്‌സ് പെല്‍വിക് മസിലുകള്‍ക്കുള്ള വ്യായാമം പോലെയാണ്. രതിമൂര്‍ച്ഛയുണ്ടാവുന്നത് ഈ മസിലുകളില്‍ സങ്കോചമുണ്ടാക്കും. അതുവഴി ഈ മസിലുകള്‍ ശക്തിപ്പെടും.

സ്ട്രസ് കുറയ്ക്കുന്നു

സ്പര്‍ശനവും പുണരലും ശരീരത്തിലെ നല്ല ഹോര്‍മോണുകള്‍ പുറത്തുവരാന്‍ സഹായിക്കും. ലൈംഗിക ബന്ധം തലച്ചോറിന്റെ സന്തോഷവും പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന കെമിക്കലിന്റെ പുറന്തള്ളലിനു കാരണമാകുന്നു. പങ്കാളിയുമായി ചേര്‍ന്നിരിക്കുന്നത് സ്ട്രസും ആകാംഷയും ഇല്ലാതാക്കാന്‍ സഹായിക്കും.

We use cookies to give you the best possible experience. Learn more