| Monday, 21st October 2019, 4:13 pm

'ഇതിനെയൊക്കെ നേരിടും, അദ്ദേഹം മാനസികമായി ശക്തനാണ്'; ഡി.കെ ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തിര്‍ത്തും വ്യക്തിപരമായ കൂടികാഴ്ച്ചയാണ് നടന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാഷ്ട്രീയ വിഷയങ്ങള്‍ വ്യത്യസ്തമാണ്, വ്യക്തിപരമായ സമവാക്യം വ്യത്യസ്തമാണ്. ഡി.കെ ശിവകുമാറും ഞാനും സഖ്യ സര്‍ക്കാരില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.ഇത് തികച്ചും വ്യക്തിപരമായ കൂടികാഴ്ച്ചയാണ്. രാഷ്ട്രീയ പ്രതികാരമാണ് അദ്ദേഹം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കാനാണ് ഞാന്‍ ഇവിടെ വന്നത്. അദ്ദേഹം മാനസികമായി വളരെ ശക്തനാണ്, ഇതിനെയൊക്കെ നേരിടുമെന്നും’ കുമാരസ്വാമി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോനിയും ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more