| Sunday, 15th July 2018, 7:53 am

എച്ച്.ഡി കുമാരസ്വാമിയ്ക്ക് ഇസ്രഈലില്‍വെച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടാം തവണയാണ് കുമാരസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ചിലായിരുന്നു സംഭവം. ഇന്നലെ ഇദ്ദേഹത്തെ വീണ്ടും ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


“എന്റെ അച്ഛന്‍ ജീവിച്ചതും മരിച്ചതും രാജ്യത്തിനുവേണ്ടിയാണ്”; സേക്രഡ് ഗെയിംസ് വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി


കുമാരസ്വാമിയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലില്‍ചില ഉറവിടങ്ങളില്‍ നിന്നുമാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്നും ഇസ്രഈലില്‍ വെച്ചായിരുന്നു കുമാരസ്വാമിക്ക് നേരത്തെ ഹൃദയാഘാതം സംഭവിച്ചതെന്നും ജെ.ഡി.എസ് നേതാക്കളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അദ്ദേഹത്തെ പരിശോധിച്ചതെന്നും തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന ജെ.ഡി.എസ് നേതാക്കളായ ബസവര്‍ജ് ഹൊറാട്ടി ഉള്‍പ്പെടെയുള്ളവരായിരുന്നു മാര്‍ച്ചില്‍ കുമാരസ്വാമിക്കൊപ്പം ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ഇസ്രയേലിലെ വിജയകരമായ ജലവിതരണപദ്ധതിയെ കുറിച്ച് പഠിക്കാന്‍ വേണ്ടിയായിരുന്നു സംഘം ഇസ്രയേലില്‍ എത്തിയത്.


ഏകദിന പരമ്പരയില്‍ “റൂട്ട്” ഉറപ്പിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് തോല്‍വി


ഹൃദയാഘാതം സംഭവിച്ചിട്ടും ഒരാഴ്ചകൊണ്ട് അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ സാധിച്ചത് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് കൊണ്ടാണെന്ന് സിംഗപൂര്‍, ഇസ്രയേല്‍ ആരോഗ്യവിഭാഗം മേധാവികള്‍ പറഞ്ഞതായും ഡെക്കാന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇസ്രയേലില്‍ വെച്ച് കുമാരസ്വാമി സര്‍ജറിക്ക് വിധേയനായിരുന്നെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സമയങ്ങളിലും കുമാരസ്വാമി പ്രചരണ രംഗത്ത് ഇല്ലാതിരുന്നത് ശാരീരികമായ ചില അസ്വസ്ഥതകള്‍ കാരണമാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more