| Wednesday, 3rd May 2017, 12:41 pm

ബാങ്കുവിളി ഉച്ചഭാഷണിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുമ്പോഴും അത് ഉച്ചഭാഷിണിയിലൂടെ തന്നെ മുഴങ്ങണമെന്നു നിര്‍ബന്ധത്തിന്റെ ആവശ്യകതയെന്താണെന്ന് ഹരിയാന ഹൈക്കോടതി. മുസ്‌ലീം പള്ളികളില്‍ ബാങ്കുവിളിയുമായി ബന്ധപ്പെട്ട ഗായകന്‍ സോനു നിഗത്തിന്റെ വിവാദ ട്വീറ്റിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജിയെ “ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമം” എന്നാണ് ജസ്റ്റിസ് എം.എം.എസ് ബേദി വിശേഷിപ്പിച്ചത്. “ബാങ്ക് വിളിയെ അധിക്ഷേപിച്ചുകൊണ്ടായിരുന്നില്ല സോനു നിഗത്തിന്റെ പരാമര്‍ശങ്ങള്‍. അത് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നതിനെതിരെയായിരുന്നു എന്നതു വ്യക്തമാണ്.” കോടതി നിരീക്ഷിച്ചു.

ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സോനു നിഗമിനെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.


Also Read: യുവതിയെ ചോദ്യം ചെയ്യാനെത്തിയ ആന്റി റോമിയോ സ്‌ക്വാഡ് അംഗത്തെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍ 


മുസ്‌ലിം സമുദായത്തിനു ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസം പിന്തുടരാനുള്ള മൗലിക അവകാശത്തിന് എതിരാണ് സോനു നിഗമിന്റെ ട്വീറ്റെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ജനസംഖ്യയില്‍ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രില്‍ പതിനേഴിനായിരുന്നു സോനുവിന്റെ വിവാദപരമായ ട്വീറ്റ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു തുടങ്ങിയ ട്വീറ്റില്‍ താനൊരു മുസ്ലീമല്ലെന്നും എന്നാല്‍ മുസ്ലീം പള്ളിയലെ പ്രാര്‍ത്ഥന കേട്ടാണ് ഉണരുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നാണ് അവസാനിക്കുകയെന്നും സോനു നിഗം ട്വീറ്റില്‍ ചോദിച്ചിരുന്നു. ഇസ്ലാം മതം സ്ഥാപിതമാകുന്നതിന് മുന്‍പ് വൈദ്യുതി ഇല്ലായിരുന്നു. എന്നാല്‍ എഡിസണ് ശേഷം എന്തിന് ഈ അപസ്വരം കേള്‍ക്കണമെന്നും സോനു തന്റെ ട്വീറ്റില്‍ ചോദിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more