| Friday, 31st August 2018, 5:44 pm

സോഷ്യല്‍ മീഡിയ ഭിന്നിക്കാനുള്ളതല്ല; തമിഴ് യുവാവും മലയാളി യുവതികളും തമ്മിലുള്ള വാക്ക് പോരിനെതിരെ കേരളാ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്; മലയാളികളെ തെറി വിളിക്കുന്ന തമിഴ്‌നാട്ടുകാരനായ യുവാവിന്റെ വീഡിയോയും അതിന് മറുപടിയുമായെത്തിയ മലയാളി യുവതികളുടെ വിഡിയോയും പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരളാ പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിലിട്ട കുറിപ്പില്‍ പറയുന്നു.

“വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും കൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്”. കുറിപ്പില്‍ പറയുന്നു.


Read Also : ഏതായാലും വിനു സുരേന്ദ്രന് ഒരു പണി കൊടുക്കണം; കെ. സുരേന്ദ്രനെ ചിലത് ഓര്‍മ്മിപ്പിച്ച് തോമസ് ഐസക്


കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും കേരളാ പൊലീസ് പറഞ്ഞു.

മലയാളികളെ അധിക്ഷേപിക്കുന്ന തമിഴരുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കു മറുപടിയുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇവിടുത്തെ പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്കെ കല്ല്യാണം കഴിച്ചയച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അവര്‍ക്കു കുഴപ്പമാെന്നും ഉണ്ടാവുമായിരുന്നില്ല എന്ന് ഒരു തമിഴ്‌നാട് സ്വദേശിയുടെ വീഡിയോ കണ്ടെന്നും അതിനുള്ള മറുപടിയാണ് ഇതെന്നും അറിയിച്ചാണ് ഇവര്‍ സംസാരിക്കുന്നത്.

“നിങ്ങള്‍ കുളിച്ചിട്ടും നനച്ചിട്ടും കേരളത്തിലെ പെണ്ണുങ്ങളെ പോലെ നടക്കാന്‍ നോക്ക്. അപ്പോള്‍ നിങ്ങളുടെ ചെക്കന്മാര്‍ തനിയെ നിങ്ങളെ നോക്കും. ഇനി ചെക്കന്മാര്‍ക്ക്- കേരളത്തിലെ പെണ്ണുങ്ങളെ നിങ്ങള്‍ക്ക് കെട്ടിച്ചുതരണമല്ലേ, നല്ല തന്റേടമുള്ള ആണുങ്ങള്‍ ഞങ്ങള്‍ക്കുള്ളപ്പോള്‍ പിന്നെന്തിനാ പന്നീ നിങ്ങളുടെയൊക്കെ പിന്നാലെ ഞങ്ങള്‍ വരാന്‍ നിക്കണ്ട ആവശ്യം. നല്ല അന്തസായി പോറ്റാനും അമ്മേനേം പെങ്ങന്മാരേം തിരിച്ചറിയാനും പറ്റുന്ന ചെക്കന്മാര്‍ കേരളത്തിലുണ്ട്. അതുകൊണ്ട് മ്യൂസിക്കലിയില്‍ ഇരുന്ന് ഉണ്ടാക്കാണ്ട് കേരളത്തില്‍ വന്ന് ഈ ഡയലോഗൊന്ന് പറഞ്ഞു നോക്ക്. അപ്പോ മനസ്സിലാവും കേരളത്തിലെ ചെക്കന്മാരുടെ വില” വീഡിയോയില്‍ പറയുന്നു.


 തമിഴരുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ
We use cookies to give you the best possible experience. Learn more