| Thursday, 6th February 2025, 3:32 pm

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍  വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

നാല് തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതിന് ശേഷമാണ് കോടതി ഇന്നലെ (ബുധനാഴ്ച) കേസ് പരിഗണിച്ചത്. പിന്നാലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്‌ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlight: Hate speech in channel discussion; PC George’s anticipatory bail plea rejected

We use cookies to give you the best possible experience. Learn more