മിനിമം നൂറ് കോടിയെന്ന നേട്ടം ലക്ഷ്യം വെച്ചാണ് എല്ലാ ചിത്രങ്ങളും സമീപകാലത്തായി മലയാളത്തില്‍ റിലീസിനെത്തുന്നത്. ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന കളക്ഷന്‍ വലിയ ഹെഡ്‌സറ്റാര്‍ട്ടാണ് ഈ നേട്ടത്തിലുള്ള യാത്രയില്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രൊമോഷനുകളും വീഡിയോകളും മറ്റ് ഇവന്റുകളുമെല്ലാം ഇത്തരത്തില്‍ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഹൈപ്പ് നല്‍കാന്‍ വലിയ രീതിയില്‍ സഹായകരമാകാറുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തിയ പേട്രിയറ്റിന് ഹൈപ്പ് സൃഷ്ടിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കുന്നില്ലെന്ന് നേരത്തേ പരാതിയും ഉയര്‍ന്നിരുന്നു.
എന്നാല്‍ നേര്‍വിപരീതമായ കാര്യങ്ങളാണ് ബേസില്‍ ജോസഫും നവാഗതനായ അനന്തു എസും ചേര്‍ന്ന് നിര്‍മിക്കുന്ന അതിരടിയുടെ കാര്യത്തില്‍ നടക്കുന്നത്. കോഴിക്കോട് വെച്ച് നടത്തിയ അതിരടിയുടെ വമ്പന്‍ പ്രൊമോഷന്‍ ഇവന്റും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറത്തുവരുന്ന അഭിനേതാക്കള്‍ പങ്കെടുത്ത അഭിമുഖങ്ങളും ടീം പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളും സഹിതം സോഷ്യല്‍ മീഡിയ സര്‍വ്വം അതിരടി മയത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
അതിരടി. Photo: X.com
ചിത്രത്തിലെ അഭിനേതാക്കളായ ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ പ്രധാനപ്പെട്ട ചര്‍ച്ച. ടൊവിനോയും ബേസിലും തമ്മിലുള്ള ഓഫ് സ്‌ക്രീന്‍ കോമ്പിനേഷനും ഒപ്പം ഷാന്‍ റഹ്‌മാനും വിനീത് ശ്രീനിവാസനും ചേര്‍ന്നുള്ള ഫണ്‍ ചാറ്റുകളും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഇവരോടൊപ്പം സര്‍വ്വം മായയിലൂടെ ഗ്രാഫ് ഉയര്‍ത്തിയ റിയ ഷിബു കൂടെ ചേരുമ്പോള്‍ വലിയ ഇംപാക്ടാണ് പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായി ചിത്രത്തിനെതിരെ ഉയരുന്ന ഹേറ്റ് ക്യാംപെയ്‌നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും ഫേസ്ബുക്കിലുമാണ് ഇത്തരത്തിലുള്ള പോസറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും ഹൈപ്പ് നല്‍കി കൊണ്ടുവരാന്‍ എന്താണ് ചിത്രത്തിലുള്ളതെന്നും ഇങ്ങനെ വരുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും പരാജയത്തിലാണ് കലാശിച്ചിട്ടുള്ളതെന്നും പറഞ്ഞാണ് പലരും ചിത്രം പരാജയമാകുമെന്ന് പ്രവചിക്കുന്നത്. ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ടുകളില്‍ നിന്നും ഒരേ രീതിയിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തിനെതിരെ മനഃപൂര്‍വ്വം നടത്തുന്ന ഹേറ്റ് ക്യാംപെയ്‌നാണെന്നും പലരും അഭിപ്രായപ്പെടുന്നു.
Photo: X.com
എന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക് വില നല്‍കേണ്ടതില്ലെന്നും നല്ല ചിത്രമാണെങ്കില്‍ മലയാളി പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും അല്ലെങ്കില്‍ എത്ര ഹൈപ്പ് കിട്ടിയിട്ടും കാര്യമില്ലെന്നും ഓര്‍മപ്പെടുത്തുന്നവരുണ്ട്. പുതുമുഖങ്ങളെ വെച്ച് പുതുമുഖസംവിധായകനായ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റടിച്ചതാണ് പലരും ഇതിന് ഉദാഹരണമായി ചൂണ്ടികാണിക്കുന്നത്.
Content Highlight: Hate campaign against athiradi movie