| Tuesday, 21st August 2018, 9:38 pm

മോദിജി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കേരളത്തിന്; സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കനത്ത സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വന്ന കേരളത്തിന് ആവശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം.

നരേന്ദ്ര മോദി തരാമെന്ന് പറഞ്ഞ 15 ലക്ഷം കേരളത്തിന് കൊടുക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍  #My15lakhsForKerala ഹാഷ്ടാഗ് പ്രതിഷേധം ഉയരുന്നത്.



മോദിജി പോക്കറ്റില്‍ ഇട്ട് തരാം എന്ന് പറഞ്ഞ 15 ലക്ഷം ഞാന്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റ് ചെയ്യുകയും, സുഹൃത്തുക്കളേ ഇതേ പോസ്റ്റ് ഇടാന്‍ ചാലഞ്ച് ചെയ്യുകയും ചെയ്ത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ സജീവമാകുന്നത്.



20000 കോടിയുടെ നഷ്ടം കേരളത്തിന് സംഭവിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചത് 600 കോടി രൂപയാണ്. ഐക്യരാഷ്ട്രസഭയുടേയും, ജപ്പാന്റേയും സഹായം കേന്ദ്രം നിരസിക്കുകയും ചെയ്തിരുന്നു. യു.എ.ഇയുടെ 700 കോടി സഹായവും കേന്ദ്രം നിരസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ഉയരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more