| Saturday, 4th April 2026, 9:18 pm

ഞങ്ങളല്ല, ഡയലോഗുകള്‍ ട്രെന്‍ഡിങ്ങാക്കിയത് പ്രേക്ഷകരാണ്: ഹാഷിര്‍

ഐറിന്‍ മരിയ ആന്റണി

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ വലിയൊരു ഫാന്‍ബേയ്സിനെ സൃഷ്ടിച്ച ഇന്‍ഫ്ളൂവന്‍സറാണ് ഹാഷിര്‍. എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്, ഹെല്‍ത്തി കുട്ടാ തുടങ്ങി റീലുകളിലൂടെ ഡയലോഗുകള്‍ ട്രെന്‍ഡിങ്ങാക്കി മാറ്റിയ ഹാഷിര്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.

ഹാഷിറും ടീമും പ്രധാനവേഷങ്ങളിലെത്തിയ  ‘വാഴ 2’ തിയേറ്ററില്‍ ഗംഭീര കുതിപ്പ് നടത്തുകയാണ്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്സിന്റെ തുടര്‍ച്ചയായെത്തിയ സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍, 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ഹാഷിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റീലുകളിലെ ഡയലോഗുകള്‍ ട്രെന്‍ഡിങ്ങാക്കുന്നത് പ്രേക്ഷകരാണെന്ന് അദ്ദേഹം പറയുന്നു.

‘ഡയലോഗുകള്‍ ട്രെന്‍ഡിങ്ങാക്കുന്നത് പ്രേക്ഷകരാണ്. ഇത് ട്രെന്‍ഡിങ് ആകണം എന്ന് പറഞ്ഞ് നമ്മള്‍ ചെയ്യുന്നതല്ല. റീല്‍ കണ്ട് കൊള്ളാവുന്ന ഒരോ ഡയലോഗുകള്‍ അവര്‍ തെരഞ്ഞെടുക്കുന്നതാണ്. നമ്മളെ ഇഷ്ടപ്പെടുന്ന ആളുകള്‍ ആ വീഡിയോ കണ്ടിട്ട്, അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഡയലോഗ് എടുക്കുന്നതാണ്.

നിത്യ ജീവിതത്തില്‍ നമ്മള്‍ പറയുന്ന കാര്യങ്ങളൊക്കെ തന്നെയാണ് വീഡിയോയിലും നമ്മള്‍ ഉപയോഗിക്കുന്നത്. സംസാരിക്കുന്ന കാര്യങ്ങളൊക്കെ മറ്റൊരു രീതിയിലേക്ക് മാറ്റി കുറച്ച് എന്റര്‍ടെയ്നിങ്ങായി പ്രസന്റ് ചെയ്യും. സാധാരണ രീതിയില്‍ വീഡിയോ ചെയ്യുന്നു എന്നേ ഉള്ളൂ. പിന്നീട് അതില്‍ നിന്ന് ഡയലോഗ് എടുക്കുന്നതും ട്രെന്‍ഡിങ്ങാക്കുന്നതും പ്രേക്ഷകര്‍ തന്നെയാണ്. അവരാണ് നമ്മള്‍ ഈ രീതിയില്‍ ആക്കിയത്,’ ഹാഷിര്‍ പറയുന്നു.

നവവാഗതനായ സവിന്‍ സായാണ് വാഴ സംവിധാനം ചെയ്തിരിക്കുന്നത്. WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ആദ്യ ഭാഗത്തിന് ഒപ്പമോ, അതിനോ മുകളിലോ നില്‍ക്കുന്നതാണ് സിനിമയെന്നാണ് വാഴ 2വിനെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ഹാഷിര്‍, അലന്‍, വിനായക് തുടങ്ങി എല്ലാവരുടെയും പെര്‍ഫോമന്‍സിനും നല്ല കയ്യടിയുണ്ട്.

Content Highlight: Hashir says it’s the audience that makes the dialogues in Reels trend 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more